വഴികാട്ടിയാകേണ്ടത് ഗുരുവചനങ്ങള്‍
ചേര്‍ത്തല: ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ പിന്തുടര്ന്നാല് മറ്റൊരു മാര്‍ഗവും വേണ്ടി വരുകയില്ലെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. ശ്രീനാരായണ പെന്‍ഷനേഴ്സ് കൗണ്‍സില്‍ മൂന്നു ദിവസങ്ങളിലായി കണിച്ചുകുളങ്ങരയില്‍ സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ പഠനക്യാമ്പിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിവിധ യൂണിയനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 ഓളം കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്തത്. ജ്യോതിസ്മോഹന്‍ കെ.എസ്. അഹമ്മദ് കുട്ടി, ഷാലിക് മുഹമ്മദ്, ബൈനില അനൂപ്, ഡോ. സാബുക്കുട്ടന്‍, റഷീദ് മുഹമ്മദ്, ഡോ. ആര്. ബോസ്, കെ.എം.സജീവ്, ഡോ. കെ. സോമന്, ഷാനു ഓംകാര തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുത്തു.
സമര്‍ത്ഥരായ കുട്ടികളെ കൈ പിടിച്ചുയര്ത്തുവാനായി എസ്.എന്‍.പി.സി. സ്വരൂപിക്കുന്ന ഒരു കോടി രൂപയുടെ ഗുരുവിദ്യാനിധിയുടെ ഉദ്ഘാടനവും യോഗം ജനറല്‍ സെക്രട്ടറി നിര്‍വഹിച്ചിരുന്നു.
യോഗം കൗണ്‍സിലര്‍മാരായ പി.കെ. പ്രസന്നന്, സി.എം. ബാബു, പി.എസ്.എന്‍. ബാബു, കണിച്ചുകുളങ്ങര യൂണിയന് പ്രസിഡന്റ് വി.എം. പുരുഷോത്തമന്, പറവൂര്‍ യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്, എസ്.എന്‍.പി.സി സംസ്ഥാന പ്രസിഡന്റ് കെ.എം. സജീവ്, സെക്രട്ടറി അഡ്വ. എം.എന്‍. ശശിധരന്, ട്രഷറര്‍ എം.കെ. ബോസ്, വൈസ്പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, മെമന്റോകളും പ്രതിഭകള്‍ക്കുള്ള പുരസ്കാരങ്ങളും പ്രീതിനടേശന്‍ വിതരണം ചെയ്തു.