ഗുരുദര്‍ശനം എക്കാലവും വെളിച്ചം പകരുന്നു
പറവൂര്‍: എക്കാലത്തെയും പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്ക് വെളിച്ചം പകരുന്നതാണ് ഗുരുദര്‍ശനമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള ഗുരുജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജനം ശക്തിപ്പെടുത്തുന്ന പ്രവണതകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ രാജ്യമൊട്ടാകെ ഗുരുദേവ ചിന്തകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടവ്യക്തികളെ ആദരിക്കല്‍ നഗരസഭ വൈസ്ചെയര്‍മാന്‍ എം.ജെ. രാജു, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, വിധവ-വാര്‍ദ്ധക്യകാല പെന്ഷന് വിതരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്, യൂണിയന്‍തല മത്സരങ്ങളുടെ സമ്മാനദാനം യൂണിയന് വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി എന്നിവര്‍ നിര്‍വഹിച്ചു.
യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ ഡി. ബാബു, യൂണിയന് കൗണ്‍സിലര്‍മാരായ കെ.ബി. സുഭാഷ്, വി.എന്‍. നാഗേഷ്, ഡി. പ്രസന്നകുമാര്‍, കണ്ണന്കൂട്ടുകാട്, ടി.എം. ദിലീപ്, ടി.പി. കൃഷ്ണന്, വി.പി. ഷാജി, കേന്ദ്രപെന്ഷണേഴ്സ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണന്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ്പ്രസിഡന്റ് അഡ്വ. പ്രവീണ്തങ്കപ്പന്, യൂത്ത്മൂവ്മെന്റ് യൂണിയന് ചെയര്മാന് അഖില്കൈതാരം എന്നിവര്‍ സംസാരിച്ചു.
യൂണിയന് സെക്രട്ടറി ഹരി വിജയന് സ്വാഗതവും വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ് നന്ദിയും പറഞ്ഞു.