ഗുരു ചിന്തകൾ കാലത്തിന് അതീതം

ചേർത്തല യൂണിയന്റെ ആഭിമുഖ്യത്തിൽ ജയന്തി മഹാസമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: നവോത്ഥാന കാലത്ത് നാം പടിയിറക്കിയ ദുരാചാരങ്ങൾ തിരികെ വരികയാണെന്നും ഏക മനസോടെ ഇതിനെ നേരിടണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല യൂണിയന്റെ ആഭിമുഖ്യത്തിൽ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങൾക്കും അപ്പുറം മാനവികത ഉണ്ട്. മാനവിക മൂല്യങ്ങൾക്ക് പോറലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചരിത്രത്തെക്കുറിച്ച് ബോദ്ധ്യം ഇല്ലെങ്കിൽ തലമുറ തകരും. മതമല്ല മനുഷ്യനാണ് പരമ പ്രധാനം. നാം ഒന്നാണെന്ന് ചിന്തിച്ചാൽ ശത്രുത ഉണ്ടാകില്ല. ഗുരു ചിന്തകൾ കാലത്തിന് അതീതമാണ്. മാനവിക മൂല്യങ്ങൾക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ ഉള്ള ഔഷധവും ഇതാണ്. – മന്ത്രി പറഞ്ഞു.

മേഖല ചെയർമാൻ കെ. പി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു.ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ജയന്തി സന്ദേശം നൽകി.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മംഗല്യനിധി വിതരണവും കാർഷിക വികസന ബാങ്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ സ്‌കോളർഷിപ്പ് വിതരണവും നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ പ്രതിഭകളെ ആദരിച്ചു.

അഡ്വ.പി.എസ്.ജ്യോതിസ്,അഡ്വ.പി.കെ.ബിനോയ്, പി.ജി.രവീന്ദ്രൻ,അനിൽ ഇന്ദീവരം,ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ അ ഡ് മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories