ജീവിത വിജയത്തിന് ഗുരുവിന്റെയും ആശാന്റെയും കൃതികള്‍ പഠിക്കണം
ഗുരുവായൂര്‍: ജീവിത വിജയത്തിന് പുതിയ തലമുറ ഗുരുവിന്റെയും ആശാന്റെയും കൃതികള്‍ പഠിക്കണമെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള മേഖലാ കലോത്സവം ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശന്‍.
ചിതറിപ്പോകാന്‍ സാദ്ധ്യതയുള്ള കുരുന്നുകളെ ചേര്‍ത്തു പിടിച്ച് കരുത്തുള്ള വലിയ സമൂഹം സൃഷ്ടിക്കുന്നതിന് കലോത്സവങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പ്രീതിനടേശന്‍ പറഞ്ഞു. മഹാകവി കുമാരനാശാന്റെ കൃതികളായ പൂക്കാലം, വീണപൂവ് എന്നിവയുടെ ആലാപനവും, ആശാന്റെ യോഗം നേതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരവും ഉണ്ടായിരുന്നു. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. കേന്ദ്ര വനിതാസംഘം കോ-ഓര്‍ഡിനേറ്റര്‍ ബേബിറാം മുഖ്യപ്രഭാഷണം നടത്തി. യോഗം കൗണ്‍സിലര്‍ പ്രസന്നന്, ഗുരുവായൂര്‍ യൂണിയന് പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്, സെക്രട്ടറി പി. എ. സജീവന്, തുളസിഭായി വിശ്വനാഥന്, ഷൈലജ രവീന്ദ്രന്, ഇന്ദിരാദേവി ടീച്ചര്‍, ലതഗോപാലകൃഷ്ണന്, രേഷ്മരഘു, സിന്ധു അജയകുമാര്‍, ഗീതമധു എന്നിവര്‍ സംസാരിച്ചു.