ഈഴവര്‍ വോട്ടുബാങ്കായി മാറണം

കോതമംഗലം ദേവഗിരി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ കൊടിമര സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

കോതമംഗലം: രാഷ്ട്രീയപാര്‍ട്ടികള്‍ ഈഴവ സമുദായത്തോട് കാണിക്കുന്ന അവഗണനയ്ക്ക് പരിഹാരം വോട്ടുബാങ്കായി മാറുക എന്നതുമാത്രമാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോതമംഗലം ദേവഗിരി ശ്രീനാരായണഗുരുദേവ മഹാക്ഷേത്രത്തിലെ കൊടിമര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈഴവ ജനവിഭാഗം എന്നും വോട്ട് കുത്തികള്‍ മാത്രമാണ്. അധികാരസ്ഥാനങ്ങളില്‍ എന്നും സംഘടിത മതവിഭാഗങ്ങള്‍ മാത്രമാണ് ഇരിക്കുന്നത്. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈഴവജനവിഭാഗത്തോട് കാണിക്കുന്ന അവഗണനയുടെ തെളിവാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പത്താമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍, വൈസ്‌പ്രസിഡന്റ് കെ.എസ്. ഷിനില്‍കുമാര്‍, കൊടിമരം നിര്‍മ്മിച്ച അനന്തന്‍ ആചാരി, സജീവ് പാറയ്ക്കല്‍, പി.വി. വാസു, ടി.ജി. അനി, എം. വി. രാജീവ്, കെ.വി. ബിനു, എം.ബി. തിലകന്‍, സജി കെ. ജെ., സതിഉത്തമന്‍, മിനിരാജീവ്, അജേഷ് തട്ടേക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിമേഷ് തന്ത്രി ഉത്സവത്തിന് കൊടിയേറ്റി. അഞ്ച് ദിവസങ്ങളിലായി ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ആത്മീയ പ്രഭാഷണങ്ങളും കുട്ടികളുടെ കലാപരിപാടികളും നടന്നു. കാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മഹാരഥഘോഷയാത്രയും നടന്നു.

Author

Scroll to top
Close
Browse Categories