അധികാര രാഷ്ട്രീയത്തില്‍ ഈഴവര്‍ അന്യം നില്‍ക്കുന്നു

കണയന്നൂര്‍ യൂണിയന്റെ ശ്രീനാരായണഗുരുജയന്തി ആഘോഷ സമ്മേളനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിലെ അധികാര രാഷ്ട്രീയ രംഗത്ത് അന്യം നില്‍ക്കുന്നവരായി ഈഴവ സമുദായം അതിവേഗം മാറുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കണയന്നൂര്‍ യൂണിയന്റെ ശ്രീനാരായണഗുരുജയന്തി ആഘോഷ സമ്മേളനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മറവില്‍ സംഘടിത ശക്തികള്‍ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്ത അവസ്ഥയാണ് കേരളത്തില്‍. ആദര്‍ശ രാഷ്ട്രീയം പറഞ്ഞു നടക്കുകയാണ് ഈഴവര്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒരേ ഒരു ഈഴവ എം.എല്‍.എ തൃപ്പൂണിത്തുറയിലെ കെ.ബാബു മാത്രമായത് എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് മാത്രമേ ഇനി ഇവിടെ സ്ഥാനമുള്ളൂ. സംഘടിച്ച് ശക്തരാകാനുള്ള ഗുരുവചനം അനുസരിക്കാന്‍ തയ്യാറാകാതെ പോയതാണ് നമ്മുടെ നഷ്ടങ്ങള്‍ക്ക് കാരണം-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു എം. എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമസന്തോഷ് ചതയദിനസന്ദേശം നല്‍കി.കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ മഹാസമ്മേളനത്തിൽ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ എം ഡി അഭിലാഷ് സ്വാഗതവും കെ.ബാബു എം എൽ എ മുഖ്യപ്രഭാഷണവും നടത്തി. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ചതയദിന സന്ദേശം നൽകി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.പി.ശിവദാസ്, കെ.കെ.മാധവൻ, ടി.എം.വിജയകുമാർ, എൽ.സന്തോഷ്, നഗരസഭാ വൈസ് ചെയർമാൻ പ്രദീപ് കുമാർ, യൂത്ത് മൂവ് മെൻ്റ് യൂണിയൻ പ്രസിഡൻ്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, വനിതാ സംഘം ചെയർപേഴ്സൺ ഭാമാ പത്മനാഭൻ, സെക്രട്ടറി വിദ്യാ സുദീഷ്, കുമാരി സംഘം സെക്രട്ടറി ദേവിക രാജേഷ്, സൈബർ സേന കൺവീനർ റെജി വേണുഗോപാൽ, അജയൻ, ശാലിനി, അഡ്വ.രാജൻ ബാബു, ഉമേശ്വരൻ, എംപ്ലോയിസ് ഫോറം കൺവീനർ സുരേഷ് പൂത്തോട്ട, വൈദിക യോഗം പ്രസിഡൻ്റ് ശ്രീകുമാർ ശാന്തി എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് ചെയർമാൻ വിജയൻ പടമുകൾ നന്ദി പറഞ്ഞു. ആയിരക്കണക്കിന് ഭക്തർ അണിനിരന്ന ഘോഷയാത്രയും അലങ്കാരങ്ങളും അക്ഷരാർത്ഥത്തിൽ രാജനഗരിയെ മഞ്ഞക്കടലാക്കി.

Author

Scroll to top
Close
Browse Categories