ഈഴവ സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം

കൂത്താട്ടുകുളം യൂണിയനില്‍ ഉണര്‍വ് 2023 എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം: സമുദായ പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്‍ 22-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉണര്‍വ് 2023 ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാന്‍ എന്ന ചിന്തയേക്കാള്‍ നമ്മള്‍ എന്ന ചിന്ത വളര്‍ത്തണം. ശാഖാ അംഗങ്ങള്‍ക്ക് സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങാന്‍ ഓരോ നേതാവും ശ്രമിക്കണം. അവകാശങ്ങള്‍ നേടിയെടുക്കാനാണ് ഗുരുദേവന്‍ സംഘടിച്ച് ശക്തരാകാന്‍ ആഹ്വാനം ചെയ്തത്. യോഗം സമര സംഘടനയാണ്. എല്ലാവരും അക്കാര്യം ഓര്‍മ്മയില്‍ വയ്ക്കണം. ജാതിവിവേചനമാണ് ജാതി വികാരമുണ്ടാവാന്‍ കാരണം. ഇക്കാലത്തും എല്ലാരംഗത്തും ജാതിക്കാണ് പ്രാധാന്യമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനിടേശന്‍ ഭദ്രദീപം തെളിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ വൈസ്‌പ്രസിഡന്റ് പി.കെ. അജിമോന്‍ സംഘടനാ സന്ദേശം നല്‍കി. യോഗം ജനറല്‍ സെക്രട്ടറിയെ യൂണിയന്‍ പ്രസിഡന്റ് പി.ജി. ഗോപിനാഥ് പൊന്നാട അണിയിച്ചു. യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ സുവര്‍ണ തലപ്പാവ് ധരിപ്പിച്ച് ആദരിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.പി. ദിവാകരന്‍, പി.എം. മനോജ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.എ. സലീം, പി.എം. ബിജു, വനിതാസംഘം പ്രസിഡന്റ് ഷീലസാജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനീഷ് വി.എസ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സജി മലയില്‍, സൈബര്‍സേന കണ്‍വീനര്‍ അഖില്‍ ശേഖരന്‍, വൈദിക യോഗം പ്രസിഡന്റ് എം.കെ. ശശിധരന്‍, സെക്രട്ടറി ശ്രീകാന്ത് പി. രാജന്‍, വനിതാസംഘം സെക്രട്ടറി മഞ്ജുറെജി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ള അംഗങ്ങളുടെ കലാപരിപാടികളുണ്ടായിരുന്നു.

Author

Scroll to top
Close
Browse Categories