ദേവസ്വം ബോര്‍ഡില്‍ ഈഴവ സമുദായത്തിന്പ്രാധാന്യം

എസ്.എന്‍.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘മധുരം മാധവം’ മഹാസമ്മേളനം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ 96 ശതമാനം ജീവനക്കാരും സവര്‍ണരാണെന്നും നാല് ശതമാനം മാത്രമാണ് പിന്നാക്കക്കാരുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘മധുരം മാധവം’ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പ്രശ്‌നങ്ങളിലും ഈഴവ സമുദായം ബലിയാടായി മാറുകയാണ്. ജാതിയിലൂടെ അവകാശങ്ങള്‍ നേടാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തി ഈഴവ സമുദായത്തെ മൂലയ്ക്കിരുത്താന്‍ ചിലര്‍ ശ്രമിക്കുന്നു.ഇത്തരത്തില്‍ വരുന്ന ശക്തികളാണ് ഈഴവ സമുദായത്തിന്റെ ശത്രു. ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഈ കാലത്ത് ജാതി പറയുന്നത് അപമാനമല്ല മറിച്ച് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ എം.ആര്‍. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. അനന്ദഭദ്രത് തന്ത്രി അനുഗ്രഹപ്രഭാഷണവും, യൂണിയന്‍ ചെയര്‍മാന്‍ കെ.ബി. ഷാജി മുഖ്യപ്രഭാഷണവും നടത്തി. കെ.എ. രവികുമാര്‍, പി.ജി. വിശ്വനാഥന്‍, എസ്. സന്തോഷ്, സുജാത ഷാജി, സി.എസ്. ഉണ്ണികൃഷ്ണന്‍, ഷിന്‍ ശ്യാമളന്‍, കെ.എന്‍. അനീഷ്, ശോഭനമോഹനന്‍, പി.ബി. ചന്ദ്രബാബു, സുനു സി. സുരേന്ദ്രന്‍, അനൂപ്‌രാജ്, കെ.കെ. അനില്‍, അഭിലാഷ്, മഹേശ്വരന്‍ ശാന്തി, രാഹുല്‍ശാന്തി എന്നിവര്‍ പങ്കെടുത്തു.

യൂണിയന്‍ കണ്‍വീനര്‍ എം.വി. അജിത്കുമാര്‍ സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ ജി. വിനോദ് നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories