എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി യോഗം

ആലുവ സമ്മേളനം യോഗം കൗൺസിലർ സി.എം ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ : അന്ധവിശ്വാസം, അനാചാരങ്ങൾ, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ യുവ തലമുറയെ സജ്ജരാക്കാൻ ശ്രീ നാരായണ എംപ്ലോയീസ് ഫോറം പ്രതിബദ്ധരാകണമെന്ന് ഫോറം കേന്ദ്ര സമിതി യോഗം ഉദ്ഘാടന ചെയ്തു കൊണ്ട് യോഗം കൗൺസിലർ സി.എം. ബാബു പറഞ്ഞു. കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് നിർമ്മൽ കുമാർ എന്നിവർ സംസാരിച്ചു. പത്തനംതിട്ടയിൽ നിന്നുള്ള സി.കെ സജീവ് കുമാറിനെ വൈസ് പ്രസിഡന്റായും നോർത്ത് പറവൂർ യൂണിയനിൽ നിന്നുള്ള ബിബിൻ ബാബുവിനെ ജോ.സെക്രട്ടറിയായും ആലുവ യൂണിയനിൽ നിന്നുള്ള സുനിൽ ഘോഷിനെ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു . നവംബർ 20 ന് തൃശൂർ ജില്ലാ സമ്മേളനം നടത്താനും അംഗത്വഫീസ് 500 രൂപയാക്കാനും തീരുമാനിച്ചു. യോഗത്തിൽ കെ.പി ഗോപാലകൃഷ്ണൻ, ഡോ: എസ് വിഷ്ണു, ബൈജു ജി പുനലൂർ, ജിജി ഹരിദാസ്, എസ്. ഗിരീഷ് കുമാർ, പത്തനംതിട്ട സുധീബ്, കുന്നത്തുനാട് ഷിബു, എരുമേലി അനീഷ് എന്നിവർ സംസാരിച്ചു.

വൈദികയോഗം

കൊടകര : എസ്.എന്‍.ഡി.പി. വൈദികയോഗം കൊടകര യൂണിയന്‍തലയോഗം പ്രസിഡന്റ് അശ്വനിദേവ് തന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി എ.ബി. വിശ്വംഭരന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു .വൈദിയോഗം സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശ്വനിദേവ് തന്ത്രികളെ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. സുഗതന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വൈദികയോഗം ആചാര്യസമിതി തയ്യാറാക്കിയ പൂജാവിധികളുടെ പുസ്തകത്തിന്റെ കോപ്പി യോഗം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് നടുമുറി ബാബു ശാന്തി കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന് നല്‍കി പ്രകാശനം ചെയ്തു. അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം കെ.ആര്‍. ദിനേശന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രദീപ് ശാന്തി നന്ദി പറഞ്ഞു.

Author

Scroll to top
Close
Browse Categories