ഗുരുവിനൊപ്പം ഡോ. പല്‍പ്പുവും കുമാരനാശാനും; അപൂര്‍വ ചിത്രം

തൃശൂര്‍: ശ്രീനാരായണ ഗുരുവിനൊപ്പം ഡോ. പല്പുവും മഹാകവി കുമാരനാശാനുമുള്ള ഭാവനാച്ചിത്രമൊരുക്കി ആര്‍ട്ടിസ്റ്റ് ഗിരീഷ് മേത്തല. യോഗം കൗണ്‍സിലര്‍ ബേബിറാമിന്റേതാണ് ആശയം. 1903ല്‍ എസ്.എന്‍.ഡി.പി യോഗം രൂപീകരിക്കുമ്പോള്‍ ശ്രീനാരായണഗുരു പ്രസിഡന്റും ഡോ. പല്‍പ്പു വൈസ്‌പ്രസിഡന്റും പ്രഥമ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു.

എസ്.എന്‍.ഡി.പി യോഗം കൊടുങ്ങല്ലൂര്‍ യൂണിയന്‍ ശ്രീനാരായണഗുരു ജയന്തിയോട് അനുബന്ധിച്ച് ഓരോ ഗൃഹങ്ങളിലും ഗുരുമന്ദിരങ്ങളിലും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാവനാ ചിത്രമൊരുക്കിയത്.
ശിവഗിരിയിലെ മാവിന്‍ചുവട്ടില്‍ ഗാന്ധിജിയും ശ്രീനാരായണഗുരുവും ഇരുന്ന് സംവദിക്കുന്ന ഭാവനാചിത്രവും ടാഗോറും ഗാന്ധിജിയും ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിക്കുന്ന ഭാവനാ ചിത്രവും മുന്‍വര്‍ഷങ്ങളില്‍ കൊടുങ്ങല്ലൂര്‍ യൂണിയന്‍ പ്രസിദ്ധീകരിച്ചിരുന്നു.

Author

Scroll to top
Close
Browse Categories