സംവരണ തത്ത്വത്തിന്റെ അന്ത:സത്ത തകർക്കരുത്
സംവരണതത്ത്വത്തിന്റെ അന്ത:സത്ത തകർക്കുന്ന വിധിന്യായങ്ങൾ പുന:പരിശോധിക്കപ്പെടണമെന്ന് ഡോ.എ.വി. ആനന്ദരാജ് പറഞ്ഞു.
ജനസംഖ്യാനുപതികമായി ഉദ്യോഗസ്ഥ സംവരണം നേടി എടുക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭ സമരം നടത്തേണ്ട സമയമായി. നമ്മുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്തിരിക്കുന്നു. ഇവിടെയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും പ്രസക്തി. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷൻ കൗൺസിലിന്റെയും ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഡോ.എ.വി. ആനന്ദരാജ്.
യോഗത്തിന് എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം കൗൺസിലർ സി.എം.ബാബു , കോഓർഡിനേറ്റർ .പി.വി.രജിമോൻ , പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് .പി.ആർ.ജയചന്ദ്രൻ , എംപ്ലോയീസ് ഫോറം സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ. ട്രഷറർ ഡോ.എസ്.വിഷ്ണു, ഡോ. ബോസ് എപ്ലോയിസ് ഫോറം വൈസ് പ്രസിഡന്റ്മാരായ എം ആർ സജീഷ് കുമാർ , ബൈജു ജി. പുനലൂർ, , സി കെ സജീവ് കുമാർ എം ശ്രീലത, ശ്രീകാന്ത് ചാരുംമൂട് ഷിബു നേമം, ഏ ജി ഗോകുൽദാസ്, . ബിജു ചേപ്പാട് , വിനു ധർമ്മരാജൻ , പൊന്നുരുന്നി ഉമേശ്വരൻ ,കാർത്തികപ്പിള്ളി യൂണിയൻ പ്രസിഡന്റ് . അശോക പണിക്കർ, ചേപ്പാട് യൂണിയൻ സെക്രട്ടറി .എൻ.അശോകൻ, ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത്, ചാരുമൂട് യൂണിയൻ കൺവിനർ സത്യപാൽ, മാവേലിക്കര യൂണിയൻ ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, മാന്നാർ യൂണിയൻ ഭാരവാഹികളായ ദയകുമാർ ചെന്നിത്തല, നുനു പ്രകാശ് എന്നിവർ സംസാരിച്ചു. യോഗത്തിന് , ശ്രീനാരായണ . പെൻഷനേഴ്‌സ് കൗൺസിൽ സെക്രട്ടറി .കെ.എം. സജീവ് സ്വാഗതവും ശ്രീനാരായണ എംപ്ലോയീസ് ഫോറം ജോ: സെക്രട്ടറി ദിനു വാലുപറമ്പിൽ നന്ദിയും പറഞ്ഞു.