പാറശ്ശാല യൂണിയനിൽ ചികിത്സ ധനസഹായ വിതരണവും പൊതുസമ്മേളനവും

ധന്യ സാരഥ്യ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പാറശ്ശാല യൂണിയനിലെ പൊതുസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

പാറശ്ശാല :വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പാറശ്ശാല യൂണിയനിലെ പൊതുസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകൾക്ക് യോഗം ജനറൽ സെക്രട്ടറി അനുവദിച്ചു നൽകിയ ചികിത്സ ധന സഹായവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. യോഗം മുൻ ഇൻസ്‌പെക്ടിങ് ഓഫീസർ എസ്. ലാൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചികിത്സ സഹായവിതരണ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എയും വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് കെ ആൻസലൻഎം.എൽ.എയും നിർവഹിച്ചു. മുൻ എം.എൽ.എ എ.ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.വി. രാജേഷ് പ്രതിഭകളെ ആദരിച്ചു.

വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പാറശ്ശാല യൂണിയനിലെ പൊതുസമ്മേളനം

സി.പി.എം പാറശ്ശാല എരിയാ സെക്രട്ടറി അഡ്വ.എസ്.അജയകുമാർ വിദ്യാർത്ഥികൾക്കുള്ള മെമെന്റോ നൽകി അനുമോദിച്ചു.ജയൻ.എസ്.ഊരമ്പ് മുഖ്യാതിഥി ആയിരുന്നു.ഡോ. ജി.എസ്. . പ്രേംജിത്തിനെ ആതുര സേവനത്തിനുള്ള ആദരവ് നൽകി അനുമോദിച്ചു. കൊറ്റാമം മോഹനൻ (സ്വാഗതസംഘം രക്ഷാധികാരി ), യൂണിയൻ കൗൺസിൽ അംഗങ്ങളായിട്ടുള്ള ആർ.രാജേന്ദ്രബാബു, കൊറ്റാമം രാജേന്ദ്രൻ, മര്യാപുരം ഹരി കുമാർ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള എൻ. എസ് വാസൻ, എസ് . സുരേഷ് ശർമ്മ, യൂത്ത് മുവ്‌ മെന്റ് മുൻ സെക്രട്ടറി എസ് .ശ്രീകണ്ഠൻ, യൂത്ത് മുവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ഷിനു വാമദേവൻ, വനിതാ സംഘം സെക്രട്ടറി, ഉഷ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ പ്രസിഡന്റ്‌ എ. പിവിനോദ് സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ്‌ വി. കൃഷ്ണൻകുട്ടി നന്ദിയും രേഖപ്പെടുത്തി.

Author

Scroll to top
Close
Browse Categories