ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്നു

എസ്.എന്‍.ഡി.പി യോഗം കുറുവന്തേരി 5470-ാം നമ്പര്‍ ശാഖയിലെ ഗുരുദേവ ക്ഷേത്രസമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍, പുനലൂര്‍ യൂണിയന്‍ സെക്രട്ടറി ആര്‍. ഹരിദാസ് തുടങ്ങിയവര്‍ സമീപം

അഞ്ചല്‍: ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. കുറവന്തേരി 5470-ാം നമ്പര്‍ ശാഖയില്‍ നിര്‍മ്മിച്ച ഗുരുദേവ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിത ശക്തിയാകുന്നവര്‍ ആനുകൂല്യങ്ങള്‍ ചോദിച്ച് വാങ്ങുന്നു. അതിനാലാണ് ജയില്‍ ശിക്ഷ അനുഭവിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിക്ക് തുല്യമായ മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. റബറിന് വില വര്‍ദ്ധിപ്പിച്ചാല്‍ എം.പി.യെ തരാമെന്ന് കണ്ണൂരില്‍ ഒരു ബിഷപ്പ് പറയുന്നത് സംഘടിത പിന്‍ബലമുള്ളതുകൊണ്ടാണ്. സംഘടിക്കാത്തതിന്റെ പോരായ്മകൾ ഈഴവ സമുദായം അനുഭവിക്കുന്നു. നമ്മുടെ ആളുകളില്‍ ബഹുഭൂരിപക്ഷവും കശുഅണ്ടി, കയര്‍, നെയ്ത്ത് തൊഴിലാളികളാണ്. വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തും സമുദായത്തിന് നീതികിട്ടുന്നില്ലെന്നും യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Author

Scroll to top
Close
Browse Categories