ജനാധിപത്യത്തിന് കാവല്‍ ഭരണഘടന
ഡോ.ബി.ആര്. അംബേദ്കര്‍ രൂപകല്പന ചെയ്ത ഭരണഘടനയുടെ ശക്തിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് പോറല്‍ ഏല്‍ക്കാത്തതിന് കാരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കേരള നവോത്ഥാന സമിതി സംസ്ഥാന പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സമാധാനപരമായ സാമൂഹ്യജീവിതം ഉറപ്പുനല്‍കുന്നതാണ് ഭരണഘടന. അത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഇപ്പോഴില്ല. രാജ്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയായ വര്‍ഗീയത വളരുംതോറും മതേതരത്വം ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള നവോത്ഥാന സമിതി ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനവും മതേതരസംഗമവും ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദ, മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കേരള ഹജ്ജ് കമ്മറ്റി മുന്‍ ചെയര്മാന് ജനാബ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള സാഹിത്യഅക്കാദമി മുന്‍ വൈസ്പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, കെ.എന്‍.എസ് സംസ്ഥാന ട്രഷറര്‍ കെ. സോമപ്രസാദ്, ശാന്തകുമാരി എം.എല്‍.എ, നീലലോഹിതദാസന്‍നാടാര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എന്‍.എസ്. ജനറല്‍ സെക്രട്ടറി പി. രാമഭദ്രന് ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലി. സ്വാഗതസംഘം ചെയര്മാന് കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ. സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അജി എസ്ആര്‍എം നന്ദിയും പറഞ്ഞു.