അദ്വൈതാശ്രമത്തില്‍ മണിമണ്ഡപ സമര്‍പ്പണം
ആലുവ: അദ്വൈതാശ്രമത്തില്‍ 16 ലക്ഷം രൂപ ചെലവഴിച്ച് പ്യാരി സോപ്പ് പ്രൊഡക്ട്സ് ഉടമ കെ.ഐ. സോമകുമാര്‍ നിര്‍മ്മിച്ച് നല്‍കിയ മണിമണ്ഡപം ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.
ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ മുഖ്യാതിഥിയായിരുന്നു.
കെ.ഐ. സോമകുമാറിനെ സ്വാമി സച്ചിദാനന്ദ ഉപഹാരം നല്‍കി ആദരിച്ചു. മണിമണ്ഡപം നിര്‍മ്മിച്ച കരാറുകാരന്‍ ബെന്നി ഫ്രാന്‍സിസ്, മണി നിര്‍മ്മിച്ച ശില്‍പി സി.ജി. ഗണേശന്‍ എന്നിവരെയും ആദരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ സംസാരിച്ചു. മുക്കുടം അന്നപൂര്‍ണേശ്വരി ക്ഷേത്രം സെക്രട്ടറി സ്വാമി ധര്‍മ്മവ്രതന്‍, എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ പ്രസിഡന്റ് സന്തോഷ്ബാബു, ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.കെ.
കുട്ടപ്പന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, വൈസ്‌പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, ബോര്‍ഡ് അംഗം വി.ഡി. രാജന്‍, ഗുരുധര്‍മ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് എന്‍.കെ. ബൈജു എന്നിവരും പങ്കെടുത്തു.
പ്യാരി സോപ്പ് പ്രൊഡക്ട്സ് സ്ഥാപകന്‍ കെ.എന്‍. ഇറ്റാമന്റെ നാമധേയത്തില്‍ മകന്‍ കെ.ഐ. സോമകുമാറാണ് മണിമണ്ഡപം നിര്‍മ്മിച്ച് സമര്‍പ്പിച്ചത്.