സാമുദായിക ശക്തി സമാഹരണം കാലഘട്ടത്തിന്റെ ആവശ്യം
ചേര്‍ത്തല: സാമുദായിക ശക്തിസമാഹരണത്തിലൂടെ ഈഴവ സമുദായം വോട്ടുബാങ്കായി മാറിയാല്‍ മാത്രമെ അവകാശ, അധികാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.. കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തില്‍ കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദര്‍ശരാഷ്ട്രീയം മാറി ഇന്ന് അവസരവാദ രാഷ്ട്രീയമാണുള്ളത്. അതിന് അടവുനയമെന്നാണ് പറച്ചില്‍. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം തകര്‍ച്ചയുടെ വക്കിലാണ്. കരപ്പുറത്തെ പ്രധാന വ്യവസായമായ കയര്‍ മേഖല തകര്‍ന്നു തരിപ്പണമായി. ഇതിന്റെ ദുരന്തം മുഴുവന്‍ അനുഭവിക്കുന്നത് നമ്മുടെ സമുദായമാണ്. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. യോഗം കൗണ്‍സിലറും വനിതാസംഘം കേന്ദ്രസമിതി വൈസ്പ്രസിഡന്റുമായ ഷീബ, യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് അടിമാലി, കോട്ടയം യൂണിയന്‍ സൈബര്‍ സേന ചെയര്‍മാന്‍ ബിബിന്‍ ഷാന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.സി. സുനീത്ബാബു, ഗംഗാധരന്‍ മാമ്പൊഴി, സിബി നടേശ്, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. നടരാജന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അനിലാല്‍ കൊച്ചുകുട്ടന്‍, സെക്രട്ടറി ഷിബുപുതുക്കാട്, വനിതാസംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് സുമഗോപന്‍, സെക്രട്ടറി പ്രസന്ന ചിദംബരന്‍, കേന്ദ്ര സമിതി അംഗം തങ്കമണി ഗൗതമന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എസ്.എന്‍. ബാബു സ്വാഗതവും യൂണിയന്‍ കൗണ്‍സിലര്‍ കെ. സോമന്‍ നന്ദിയും പറഞ്ഞു.