മുനമ്പം വിഷയത്തിലെ ക്രൈസ്തവ ഐക്യം കണ്ടുപഠിക്കണം


കായംകുളം: മുനമ്പം വിഷയത്തില്‍ ഉണ്ടായ ക്രൈസ്തവ ഐക്യം ഈഴവ സമുദായം കണ്ടുപഠിക്കണമെന്നും ആവശ്യമായ സമയത്തുണ്ടായ ഐക്യമാണ് അവര്‍ക്ക് രക്ഷയായതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മികച്ച സി.ബി.എസ്.ഇ. സ്‌കൂളിനുള്ള പുരസ്‌കാരങ്ങള്‍ നേടിയ കായംകുളം ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
എസ്.എന്‍.ഡി.പി യോഗത്തിനെതിരെ കോടതിയെ സമീപിക്കുന്നവര്‍ സമുദായത്തിന്റെ എതിരാളികളെയാണ് സഹായിക്കുന്നത്. ഒരു കേസും നിലനില്‍ക്കുന്നതല്ലെന്ന് പരമോന്നത കോടതി പറഞ്ഞിട്ടും പിന്നെയും ഇറങ്ങിത്തിരിച്ചിരിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപ പ്രകാശനം നടത്തി. കായംകുളം യൂണിയന്‍ സെക്രട്ടറി പി.പ്രദീപ്‌ലാല്‍, മഠത്തില്‍ ബിജു, ഡോ. പി.പത്മകുമാര്‍, പള്ളിയമ്പില്‍ ശ്രീകുമാര്‍, പ്രൊഫ. ടി.എം. സുകുമാരബാബു, എസ്.നാരായണദാസ്, സി. ഭദ്രന്‍, പ്രിന്‍സിപ്പല്‍ എസ്.ബി. ശ്രീജയ തുടങ്ങിയവര്‍ സംസാരിച്ചു. ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.