ജാതിയും അയിത്തവും ഇപ്പോഴും പലരുടെയും മനസിലുണ്ട്

ഗുരുദേവ വെങ്കല വിഗ്രഹ സമര്‍പ്പണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ നടന്ന വിജ്ഞാനോത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂര്‍ : ജാതിയും അയിത്തവും വഴിയില്‍ കൊടികുത്തി വാണ കാലം പോയെങ്കിലും പലരുടെയും മനസ്സില്‍ നിന്നും ചിന്തയില്‍ നിന്നും ജാതി മാറിയിട്ടില്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം കൊടുങ്ങല്ലൂര്‍ യൂണിയന്റെ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ആദരിക്കലും സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ജാതി വിഷത്തിനുള്ള വൈദ്യം ശ്രീനാരായണഗുരുവിന്റെ വചനങ്ങളാണ്. ജാതിചിന്ത പോയാലേ ജാതിവിവേചനം മാറൂ. ജാതിവിവേചനം നില്‍ക്കുന്ന കാലത്തോളം അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കാണ് ജാതി പറയേണ്ടി വരിക. എസ്.എന്‍.ഡി.പി യോഗം കൊടുങ്ങല്ലൂര്‍ യൂണിയന്റെ ഗുരുദേവ വെങ്കല വിഗ്രഹ സമര്‍പ്പണത്തിന്റെ ഭാഗമായുള്ള വിജ്ഞാനോത്സവം ഭക്ഷ്യ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹരിവിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ. അനുമോദന പ്രസംഗം നടത്തി. അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം കൗണ്‍സിലര്‍മാരായ ബേബിറാം, പി.കെ. പ്രസന്നന്‍, ഷീജടീച്ചര്‍, വി.ആര്‍. സജീവന്‍ (ലക്ഷ്മി ജ്വല്ലറി) ഗീതസത്യന്‍, ഷിയാ വിക്രമാദിത്യന്‍, കെ.എസ്. ശിവറാം, ദിനില്‍ മാധവ്, ജോളി ഡില്‍ഷന്‍, ഷീജ അജിതന്‍, ഹണി പീതാംബരന്‍, സമല്‍രാജ്, കെ.എ. അനീഷ്, കെ.എ. അല്‍ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Author

Scroll to top
Close
Browse Categories