ശാഖാ സെക്രട്ടറിക്ക് മര്‍ദ്ദനം, അധിക്ഷേപം: സി.ഐ യുടെ തൊപ്പി തെറിച്ചു
എസ്.എന്‍.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയും ശാഖാപ്രസിഡണ്ട് രാജേഷ്, യോഗം ബോര്‍ഡ് അംഗം കെ. ജെ. പ്രസന്നന്‍ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിനെതിരെ കരുനാഗപ്പള്ളി യൂണിയന്‍ എ.സി.പി. ഓഫീസിലേക്ക് വന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഗുരുദേവജയന്തിയോടനുബന്ധിച്ച് പീതപതാക കെട്ടുകയായിരുന്ന ആദിനാട് വടക്ക് ശാഖാ പ്രവര്‍ത്തകരെ സി.ഐ ഗോപകുമാര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി.
എസ്.എന്‍.ഡി.പി യോഗം ശാഖാ സെക്രട്ടറിയെ മര്‍ദ്ദിക്കുകയും ഭാരവാഹികളെ അധിക്ഷേപിക്കുകയും ജയന്തി ദിനാഘോഷത്തിന് മഞ്ഞക്കൊടി കെട്ടിയാല്‍ ഓണം ഉണ്ണില്ലെന്ന് ആക്രോശിക്കുകയും ചെയ്ത കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്.എന്‍.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എ.ഡി.ജി.പി വിജയ്‌സാക്കറെ ഗോപകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയും ശാഖാപ്രസിഡണ്ട് രാജേഷ്, യോഗം ബോര്‍ഡ് അംഗം കെ. ജെ. പ്രസന്നന്‍ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിനെതിരെ കരുനാഗപ്പള്ളി യൂണിയന്‍ എ.സി.പി. ഓഫീസിലേക്ക് വന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഗുരുദേവജയന്തിയോടനുബന്ധിച്ച് പീതപതാക കെട്ടുകയായിരുന്ന ആദിനാട് വടക്ക് ശാഖാ പ്രവര്‍ത്തകരെ സി.ഐ ഗോപകുമാര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി.
പാവുമ്പ ശാഖയിലും തറയില്‍കുന്ന് ഈഴവ സമുദായാംഗത്തിന്റെ വ്യാപാര സ്ഥാപനത്തിലുണ്ടായ പ്രശ്‌നത്തിലും സി.ഐ. ഇടപെട്ട് നീതി നിഷേധിച്ചു.
എ.സി.പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന് യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍ നേതൃത്വം നല്‍കി. പ്രതിഷേധ യോഗം പന്തളം യൂണിയന്‍ പ്രസിഡണ്ട് അഡ്വ. സിനില്‍ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ ലോക്കപ്പലിട്ട് തല്ലിച്ചതച്ച കേസില്‍ അഭിഭാഷക സമൂഹവും ഗോപകുമാറിനെതിരെ സമരത്തിലായിരുന്നു.