ബി.ഡി.ജെ.എസ് നിര്‍ണായക ശക്തി

ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരം എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. നിര്‍ണായക ശക്തിയാകുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും എന്‍.ഡി.എ. കണ്‍വീനറുമായ തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഠനശിബിരം ആവേശമായി

ബി.ഡി.ജെ.എസ്. പഠനശിബിരം പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. എറണാകുളം ടൗണ്‍ഹാളിലെ വേദി നിറഞ്ഞു കവിഞ്ഞു. ബാല്‍ക്കണിയിലും പുറത്തും പ്രവര്‍ത്തകര്‍ നിറഞ്ഞതോടെ കൂടുതല്‍ കസേരകള്‍ കൊണ്ടുവന്നു നിരത്തിയാണ് കുറേപ്പേര്‍ക്ക് ഇരിപ്പിടമൊരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകരെക്കൊണ്ട് ടൗണ്‍ഹാൾ നിറഞ്ഞിരുന്നു.
സംസ്ഥാന നേതാക്കളായ സിനിൽ മുണ്ടപ്പള്ളി,രാജേഷ് നെടുമങ്ങാട്, തമ്പി മേട്ടുതറ, അജി. എസ്.ആര്‍.എം, പൈലി വാത്യാട്ട്, ഷാജി ബത്തേരി, സന്ദീപ് പച്ചയില്‍, ഡി ശ്രീലാല്‍, എ.ബി. ജയപ്രകാശ്, വനജ വിദ്യാധരന്‍, അനീഷ് പുല്ലേലില്‍, ബേബിറാം തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ തട്ടാരത്ത്, ജനറല്‍ സെക്രട്ടറിമാരായ പി.ബി. സുജിത്ത്, പി. ദേവരാജ്, വൈസ്‌പ്രസിഡന്റുമാരായ സി. എന്‍. രാധാകൃഷ്ണന്‍, എം.എ. വാസു, നിര്‍മല ചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ഷൈനു മനയ്ക്കപ്പടി, സെക്രട്ടറിമാരായ രഞ്ജിത്ത് രാജ്വി, എം.ബി. ദിലീപ്, സി.കെ. ദിലീപ്, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ പി.എസ്. ജയരാജ്, അജിനാരായണന്‍, ഷൈന്‍ കൂട്ടുങ്കല്‍, സംസ്ഥാന സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണന്‍, ടി.എ. മോഹന്‍, മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാര്‍, സെക്രട്ടറി പമേല സത്യന്‍ എന്നിവരാണ് പഠനശിബിര സംഘാടനത്തിന് നേതൃത്വം നല്‍കിയത്.

ഏഴ് വര്‍ഷം മുമ്പ് ശൂന്യതയില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് ബി.ഡി.ജെ.എസ്. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് കേരളം കണ്ടു. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ 2000ത്തില്‍ നിന്ന് 20,000, 30,000ത്തില്‍ എത്തി. ഇന്നിപ്പോള്‍ കേരളത്തില്‍ ആര് ജയിക്കണമെന്ന് നിര്‍ണയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഒന്നിച്ച് നിന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി വിജയിക്കും.

ഓട്ടോറിക്ഷയില്‍ കൊള്ളാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കള്‍ കേരളത്തില്‍ അധികാരക്കസേരകളില്‍ ഇരിക്കുമ്പോഴാണ് സംസ്ഥാനം മുഴുവന്‍ സംഘടനാ സംവിധാനമുള്ള, വലിയൊരു സമൂഹത്തിന്റെ പിന്തുണയും, കരുത്തുമുള്ള ബി.ഡി.ജെ.എസ്. സാമൂഹ്യനീതിക്കായി പോരാടുന്നത്. തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍.ഡി.എഫും യു.ഡി.എഫും വരുമെന്ന് തുഷാര്‍ പറഞ്ഞു.ഹിന്ദുത്വം കൊണ്ടുമാത്രം കേരളം ഭരിക്കാനാവില്ല. ന്യൂനപക്ഷപിന്തുണയും നേടണം. രണ്ട് മതങ്ങളിലെയും നല്ലവരെയും അവഗണിക്കപ്പെട്ടവരേയും ചേര്‍ത്തു നിറുത്താനുള്ള ശ്രമത്തിലാണ് ബി.ഡി.ജെ.എസ്.ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് പാര്‍ട്ടി. പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ സമ്മേളനങ്ങള്‍ ഉടനെ ആരംഭിക്കും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാന സമ്മേളനം നടത്തി കരുത്തുകാട്ടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പാര്‍ട്ടി വൈസ്‌പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, വൈസ്‌പ്രസിഡന്റ് തഴവ സഹദേവന്‍, അനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന കൗണ്‍സില്‍ അംഗം ഷീബടീച്ചര്‍, ബി.ഡി.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് രാകേഷ് കോഴഞ്ചേരി എന്നിവര്‍ സംസാരിച്ചു. വൈസ്‌പ്രസിഡന്റ് കെ. പത്മകുമാര്‍ സ്വാഗതവും അഡ്വ. സംഗീത വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories