പാലക്കാട് യൂണിയനില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും

എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന്‍ വനിതാ സംഘം എക്‌സിക്യൂട്ടീവ് യോഗം പാലക്കാട് യൂണിയന്‍ സെക്രട്ടറി കെ .ആര്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

‘ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം ‘ എന്ന ആശയം മുന്‍നിര്‍ത്തി എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ശാഖാ യോഗങ്ങളിലും കുടുംബയൂണിറ്റുകളിലും ലഹരിക്കെതിരെയുള്ള ബോധവ ത് കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്താന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

കേരളത്തില്‍ യുവാക്കളിലും മുതിര്‍ന്നവരിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുകയാണ് .അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ സമൂഹത്തിലും കുടുംബങ്ങളിലും ബാധിക്കുന്നു . സാമ്പത്തിക തകര്‍ച്ച ,കുടുംബ പ്രശ്‌നങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, റോഡ് അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍ ,കൊലപാതകം ,ആത്മഹത്യ എന്നിവ വര്‍ദ്ധിക്കുന്നത് ലഹരി ഉപയോഗംമൂലമാണ്. ഇത് സര്‍വ്വനാശത്തിലേക്കാണ് നയിക്കുന്നത്.

യൂണിയന്‍ സെക്രട്ടറി കെ .ആര്‍ ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു . വനിതാ സംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പത്മാവതി പ്രഭാകരന്‍, യോഗം ഡയറക്ടര്‍ മാരായ ബി വിശ്വനാഥന്‍, അഡ്വ: കെ. രഘു, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം പ്രജീഷ് പ്ലാക്കല്‍, വനിതാ സംഘം യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ലേഖ ദേവദാസ്, സുനിത ഭായ് സുദേവന്‍, സ്മിത ശശി എന്നിവര്‍ പ്രസംഗിച്ചു.

Author

Scroll to top
Close
Browse Categories