തൃപ്പെരുന്തുറ ശാഖാ ഗുരു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാര്‍ഷികം

മാന്നാര്‍: യോഗം മാന്നാര്‍ യൂണിയന്‍ 146-ാം നമ്പര്‍ ചെന്നിത്തല തൃപ്പെരുന്തുറ ശാഖാ ഗുരു ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പതിനാറാമത് വാര്‍ഷികവും രണ്ടാമത് തൃപ്പെരുന്തുറ ശ്രീനാരായണ കണ്‍വെന്‍ഷനും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.

എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ 146-ാം നമ്പര്‍ ചെന്നിത്തല തുപ്പെരുന്തുറ ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പതിനാറാമത് വാര്‍ഷികവും രണ്ടാമത് തൃപ്പെരുന്തുറ ശ്രീനാരായണ കണ്‍വെന്‍ഷനും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു.

യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കണ്‍വീനര്‍ പുഷ്പശശികുമാര്‍, യൂണിയന്‍ അഡ്.കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, പി.ബി. സൂരജ്, ഹരി പാലമൂട്ടില്‍, രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, ചെന്നിത്തല മേഖലാ ചെയര്‍മാന്‍ വിശ്വനാഥന്‍ കെ, ശാഖാ സെക്രട്ടറി മോഹനന്‍ പി, യൂണിയന്‍ കമ്മിറ്റിയംഗം യശോധരന്‍ കെ, വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി സതീശന്‍, കണ്‍വീനര്‍ വിജയലക്ഷ്മി, ട്രഷറര്‍ പ്രവദ രാജപ്പന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ ബിനുരാജ് എന്നിവര്‍ സംസാരിച്ചു.
75 വയസ്സിന് മുകളിലുള്ള ശാഖാംഗങ്ങളെയും ഹരിയാനയില്‍ നടന്ന ദേശീയ ഫാസ്റ്റ്‌നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സപ്പായ കേരള ടീം അംഗം അശ്വിനെയും ആദരിച്ചു. ശാഖാ പ്രസിഡണ്ട് പി. മുരളീധരന്‍ മണ്‍സരോവര്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അമൃത നന്ദിയും പറഞ്ഞു. ശാഖാ പ്രസിഡന്റ് പി. മുരളീധരന്‍ പതാക ഉയര്‍ത്തി.

Author

Scroll to top
Close
Browse Categories