കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ അന്നദാന പന്തലിന് കാല്‍നാട്ടി

കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ നവാഹത്തിനുള്ള അന്നദാന പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ നവാഹത്തിനുള്ള അന്നദാന പന്തലിന്റെ കാല്‍നാട്ട് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിര്‍വഹിച്ചു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ഖജാന്‍ജി സ്വാമിനാഥന്‍ ചള്ളിയില്‍, ദേവസ്വം കമ്മിറ്റി അംഗങ്ങള്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊഫ. ഹരീഷ് ചന്ദ്രശേഖരനാണ് യജ്ഞാചാര്യന്‍. യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദിവസേന നാലുനേരം ഭക്ഷണം നല്‍കും. നവംബര്‍ 15 മുതല്‍ 24 വരെയാണ് ദേവിനവാഹയജ്ഞം.

Author

Scroll to top
Close
Browse Categories