ഒരുപിടി നന്മയ്‌ക്കൊപ്പം
കണിച്ചുകുളങ്ങര: ജില്ലയിലെ അതിദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ആവിഷ്‌കരിച്ച ‘ഒരുപിടി നന്മ’ പദ്ധതിയുടെ ഭാഗമായി വിഎന്‍എസ്എസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായി നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജിമോള്‍, വി. ഇ.ഒ. അഹലുദേവ്, വാര്‍ഡ്‌മെമ്പര്‍ സീമ ദിലീപ് എന്നിവര്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. എന്‍.കെ. സോമന്‍, പ്രിന്‍സിപ്പൽ സൂസന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സന്ദര്‍ശിച്ച ആലപ്പുഴ ഡെപ്യൂട്ടി കളക്ടര്‍മാരായ ഗൗതമന്‍ എം, നന്ദന എസ് പിള്ള, അമൃത എന്നിവര്‍ നന്മയുടെ പാഠം മനസ്സറിഞ്ഞ് ഏറ്റെടുത്ത സ്‌കൂളിനെ അഭിനന്ദിച്ചു. ഒരു പിടി നന്മ പ്രോഗ്രാമിന്റെ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്ററും അദ്ധ്യാ പികയുമായ ശ്രീകല പി, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ വാണി സുനില്‍ ബാബു എന്നിവർ നേതൃത്വംനൽകി.