അഡ്വ. എ.എൻ.രാജൻ ബാബു കർമ്മരംഗത്തെ സൂര്യൻ

അവാര്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കേരള രത്‌ന സമ്മാന്‍ ലഭിച്ച യോഗം ലീഗല്‍ അഡ്വൈസര്‍ കൂടിയായ അഡ്വ. എ.എന്‍. രാജന്‍ബാബുവിനെ യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആദരിക്കുന്നു.

കൊച്ചി: സമൂഹത്തോടുള്ള അഡ്വ. എ.എന്‍.രാജന്‍ബാബുവിന്റെ അര്‍പ്പണമനോഭാവം മാതൃകയാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അവാര്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കേരള രത്‌ന സമ്മാന്‍ 2024 ലഭിച്ച യോഗം ലീഗര്‍ അഡ്വൈസര്‍ കൂടിയായ രാജന്‍ബാബുവിനെ എസ്.എന്‍.ഡി.പി യോഗത്തിനു വേണ്ടി പൊന്നാടയണിച്ച് ആദരിക്കുകയായിരുന്നു അദ്ദേഹം.
രാജൻ ബാബുവിന്റെ നീതിന്യായവ്യവസ്ഥയോടുള്ള കൂറും വിശ്വാസവും അർപ്പണമനോഭാവവും ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്. അഭിഭാഷക സമൂഹത്തിന് തന്നെ ഉത്തമ പുരുഷനാണ് അദ്ദേഹം.എസ് എൻ ഡി പി യോഗത്തിന് എതിരെ നിയമരംഗത്ത് നിരവധി വ്യവഹാരങ്ങൾ വരുമ്പോൾ അവയൊക്കെ ഗുരു കൃപാകടാക്ഷങ്ങൾ നെഞ്ചിലേറ്റി നിരന്തരം നിർഭയം നേരിടുന്ന അദ്ദേഹത്തെ എത്ര കണ്ട് അനുമോദിച്ചാലും നല്ല വാക്കുകൾ പറഞ്ഞാലും മതിയാവുകയില്ല, നിയമരംഗത്ത് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ അഡ്വ.രാജൻ ബാബുവിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും സമുദായത്തിന് എക്കാലവും സംരക്ഷണകവചം തീർക്കുന്നതുമായിരുന്നു. നിയമരംഗത്ത് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ അഡ്വ.രാജൻ ബാബുവിന്റെ പ്രവർത്തനങ്ങൾ സമുദായത്തിന് എക്കാലവും സംരക്ഷണകവചം തീർക്കുന്നതായിരുന്നു.

രാജന്‍ബാബുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പന്തളം യൂണിയന്‍ പ്രസിഡണ്ട് അഡ്വ. സിനില്‍ മുണ്ടപ്പള്ളില്‍, ബി.ഡി.ജെ.എസ്. സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories