ദുരിതാശ്വാസ നിധിയിലേക്ക് 72 ലക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എന്‍.ഡി.പി യോഗത്തിന്റെ 25 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ മന്ത്രി വി.എന്‍. വാസവന് കൈമാറുന്നു. യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സമീപം.

ചേര്‍ത്തല: വയനാട് ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍.ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും സമാഹിച്ച തുക കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്.എന്‍.ഡി.പി യോഗത്തിന്റെ 25 ലക്ഷം രൂപയുള്‍പ്പെടെ ആദ്യഘട്ട സഹായമായി 72 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ 25 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഡോ. എം. എന്‍. സോമനും, എസ്.എന്‍.ട്രസ്റ്റിന്റെ 10 ലക്ഷം രൂപ യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിയും മന്ത്രിക്ക് കൈമാറി. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9 ലക്ഷവും, കണിച്ചുകുളങ്ങര ദേവസ്വം, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം സുരേഷ് സൗഗന്ധിക, പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ 5 ലക്ഷം രൂപ വീതവും, എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതിനടേശന്‍ 3 ലക്ഷവും ചേര്‍ത്തല എസ്.എന്‍.ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അമ്പലപ്പുഴ യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍, കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍സ്, വൈക്കം ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടിമാലി എസ്.എന്‍.ഡി.പി വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ രണ്ടു ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. 72 ലക്ഷത്തിന് പുറമേ കണിച്ചുകുളങ്ങര ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍, വരകാടി റെസിഡന്റ്‌സ് അസോസിയേഷന്‍, സഹയാത്ര കുടുംബട്രസ്റ്റ് എന്നിവയും തുക കൈമാറി.
യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍.ബാബു, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, പാണാവള്ളി മേഖല ചെയര്‍മാന്‍ കെ.എല്‍. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories