സംഘടിച്ച് ശക്തരായാലേ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ
പത്തനംതിട്ട: ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്തനംതിട്ട യൂണിയന്റെ ചതയദിനഘോഷയാത്രയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിച്ച് ശക്തരാകണമെന്ന് ഗുരുദേവന്‍ നമ്മോടു പറഞ്ഞിട്ട് തൊണ്ണൂറ്റിഒന്‍പത് വര്‍ഷമായി. ഈഴവര്‍ സംഘടിക്കാത്തതിനാല്‍ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക നീതി ലഭിച്ചിട്ടില്ല, പതിനേഴ് ശതമാനമുള്ള സമുദായത്തിന് ഒരു ജില്ല അനുവദിച്ച നാടാണിത്. ഇരുപത്തെട്ട് ശതമാനമുള്ള ഈഴവര്‍ക്ക് കിട്ടിയത് ഒരു കോളേജ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുറേ സ്വാശ്രയ കോളേജ് അനുവദിച്ചെങ്കിലും നല്ല കോഴ്‌സുകളൊന്നും തന്നില്ല. ഈഴവര്‍ക്ക് തന്നതിനേക്കാള്‍ ഇരട്ടിയിലേറെ കോഴ്‌സുകള്‍ മറ്റു സമുദായങ്ങള്‍ക്ക് കൊടുത്തു. തൊഴിലുറപ്പ് പണി മാത്രമാണ് ഈഴവര്‍ക്ക് ലഭിച്ചത്.
പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. .മന്ത്രി വീണാജോര്‍ജ്ജ്, കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ., പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പദ് മകുമാര്‍, സെക്രട്ടറി ഡി. അനില്‍കുമാര്‍, നഗരസഭ ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍മുണ്ടപ്പള്ളി, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശന്‍, യൂണിയന്‍ വൈസ്‌പ്രസിഡന്റ് സുനില്‍മംഗലത്ത്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം സി.എന്‍. വിക്രമന്‍, യൂണിയൻ ഭാരവാഹികളായ ജി.സോമനാഥൻ,പി.സലിംകുമാർ,പികെ. പ്രസന്നകുമാർ,കെ.എസ്. സുരേശൻ, എസ്. സജിനാഥ്, പി.വി.രണേഷ്,സുശീലാശശി, സരളാപുരുഷോത്തമൻ, കെ.ആർ സലീലനാഥ്,സി.കെ. സജീവ്, ശ്രീജുസദൻ, എസ് .ഹരിലാൽ ,ബീനാസജിനാഥ്, മനുരാജ് തുടങ്ങിയവര്‍സംസാരിച്ചു.