വിദ്വേഷ പ്രാസംഗികര്‍ ഗുരുസന്ദേശം പഠിക്കണം

മലപ്പുറം യൂണിയന്റെ വാര്‍ഷിക പൊതുയോഗം എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി അഡ്വ.എം. രാജന്‍ മഞ്ചേരിഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്ന വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവരും ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി അഡ്വ.എം. രാജന്‍ മഞ്ചേരി പറഞ്ഞു. എസ് എന്‍ ഡി പിയോഗം മലപ്പുറം യൂണിയന്റെ വാര്‍ഷിക പൊതുയോഗം ശ്രീനാരായണ നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സറി മുതല്‍ ഗുരുസന്ദേശം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി പി ശങ്കരന്‍, ദാമോദരന്‍ ചാലില്‍, എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത് , യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ മണ്ണില്‍ തൊടി എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories