യോഗത്തെ തകര്‍ക്കാമെന്ന്
സ്വപ്നം കാണുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍
എസ് എന്‍ ഡി പി യോഗമെന്ന മഹാപ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് സ്വപ്നം കാണുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കണയന്നൂര്‍ യൂണിയനില്‍ തൃക്കാക്കര സൗത്ത് ശാഖയുടെ ശാഖാ മന്ദിരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായത്തെ തകര്‍ക്കുവാന്‍ ഇപ്പോഴും പലരും ശ്രമിക്കുന്നുണ്ട്. അവര്‍ പുറത്ത് വരാതെ മറ്റ് ചില ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ കളിച്ചവരും കളിപ്പിച്ചവരും കാണില്ല . തൃക്കാക്കര സൗത്ത് ശാഖയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജശിവാനന്ദന് അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ എം.ഡി. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് സ്വാഗതം പറഞ്ഞു.
കണയന്നൂര്‍ യൂണിയന് വൈസ് ചെയര്മാന് സി.വി.വിജയന്, എല്‍.സന്തോഷ്, ടി.എം.വിജയകുമാര്‍, വിനീഷ് ചിറക്കപ്പടി, ലാലന് വിടക്കുഴ, കെ.എന്‍.രാജന്, എം.എന്‍.മോഹനന്, വി.ഡി.സുരേഷ്, സി.സി.വിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് സുബിത സുകുമാര്‍, സലിം പി വാസുദേവ്, നവാഗത എഴുത്തുകാരി സന്‍ഷാ മിജു എന്നിവരെ ആദരിച്ചു.