യോഗത്തിന്റെയും ട്രസ്റ്റിന്റെയും വളര്‍ച്ച കുലംകുത്തികള്ക്കുള്ള മറുപടി
കുട്ടനാട്: യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ച കുലംകുത്തികള്ക്കുള്ള ഏറ്റവും വലിയ മറുപടിയാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും ഇന്നത്തെ വളര്‍ച്ചയെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യരജതജൂബിലിയുടെ ഭാഗമായി കുട്ടനാട് യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനവും ഭവനനിര്‍മ്മാണത്തിന്റെ പ്രാരംഭം ധനസഹായ വിതരണവും പള്ളാത്തുരുത്തി 25-ാം നമ്പര്‍ ശാഖാങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമയത്ത് നമുക്ക് ഉണ്ടായി രുന്നത് 54 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് 154 ആയി വര്‍ദ്ധിച്ചു. ആര്. ശങ്കറിന് ശേഷം യോഗത്തിന്റെ വളര്‍ച്ചയെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വെള്ളാപ്പള്ളി നടേശന് മാത്രമാണ് സാധിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഒട്ടേറെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കുട്ടനാട് യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച യൂണിയന് ചെയര്മാന് പി.വി. ബിനേഷ് പ്ലാത്താനത്ത് പറഞ്ഞു. യൂണിയന് വൈസ്ചെയര്‍മാന്‍ എം.ഡി. ഓമനക്കുട്ടന് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രവനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന തല കലോത്സവത്തിലെ വിജയികളെ ചടങ്ങില്‍ ആദരിച്ചു.
യൂണിയന് കണ്വീനര്സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി. പ്രമോ ദ് , അഡ്വ. എസ്. അജേഷ്കുമാര്, പി.ബി. ദിലീപ്, സേതു എസ്. കുമാര്‍, പള്ളാത്തുരുത്തി ശാഖാ പ്രസിഡന്റ് പി.സി. അജിതന്, വനിതാസംഘം യൂണിയന് സെക്രട്ടറി സജിനി മോഹന്‍, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ദാസ്, വൈദികയോഗം യൂണിയന് ചെയര്മാന് കമലാസനന് ശാന്തി, സൈബര്‍സേന യൂണിയന് ചെയര്മാന് എം.ഡി. നിധിന്, ശാഖാ സെക്രട്ടറി എന്‍. ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.