പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാകണം ഓരോ പ്രവര്‍ത്തകനും
പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാകണം എസ് എന്‍ ഡി പി യോഗത്തിന്റെ ഓരോ പ്രവര്‍ത്തകനുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഗുരുദേവന് ഒരിക്കലും കൈവിടില്ല, കഴിഞ്ഞ കാല്‍നൂറ്റാണ്ടുകളായി ഓരോ കുടുംബങ്ങളിലെയും കണ്ണീരൊപ്പത്തക്ക വിധത്തിലുള്ള കുറെ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു കൊണ്ടാവാം നിങ്ങള്‍ ഏവരും ഇത്രയേറെ സ്നേഹം പകര്‍ന്ന് നല്‍കുന്നത്. കോടിക്കണക്കിന് രൂപാ സാധാരണക്കാരായ സ്ത്രീകളില്‍ നേരിട്ടെത്തിച്ച പദ്ധതിയാണ് മൈക്രോഫിനാന്‍സ് പദ്ധതി. ഇതിനെ തകര്‍ക്കുവാനും സ്വന്തമാക്കുവാനും ചിലവട്ടിപ്പലിശക്കാര് ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം എന്ന് മലയാളത്തില്‍ തെറ്റാതെ പറയുവാന്‍ പോലും അറിയാത്തവരാണ് യോഗത്തിനെതിരെ കേസുമായി പോകുന്നത്. 32 ലക്ഷം പ്രവര്‍ത്തകരെ ഒന്നിച്ച് കൂട്ടി തെരഞ്ഞെടുപ്പ് നടത്തുക ഒരിക്കലും പ്രാര്ത്തികമാവുകയില്ല എന്ന് ഇക്കൂട്ടര്‍ക്കും അറിയാം. അതിനുള്ള സാമ്പത്തികം യോഗത്തിനില്ല. യോഗത്തെ സാമ്പത്തികമായി തകര്‍ക്കുക എന്നതാണ് കേസുകളുമായി നടക്കുന്ന ഇക്കൂട്ടരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ് എന്‍ ഡി പി യോഗം നേമം യുണിയന്‍ വെള്ളാപ്പള്ളി നടേശന് ജന്മശതാബ്ദി മന്ദിരത്തിന്റെയും ധന്യസാരഥ്യ രജത ജൂബിലി ഹാളിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഭദ്രദീപം തെളിയിച്ചു. യൂണിയന് സെക്രട്ടറി മേലാംകോട് സുധാകരന് സ്വാഗതം പറഞ്ഞു. യൂണിയന് പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രന് അദ്ധ്യക്ഷനായി. ബാഹുലേയന്, ഊരൂട്ടമ്പലം ജയചന്ദ്രന്, ശ്രീജിത്ത് മേലാംകോട്, വിളപ്പില്‍ ചന്ദ്രന്, റസ്സല്‍ പുരം ചന്ദ്രന്, ജി.പങ്കജാക്ഷന്, രാജേഷ് ശര്‍മ്മ, സജീവ് കുമാര്‍ രാംദേവ്, പാമാംകോട് സനല്‍, താന്നിവിള മോഹനന്, പാട്ടത്തില്‍ രജ്ജിന്, രതീഷ് കേളച്ചിറ, റസ്സല്‍പുരം സുമേഷ്, ശ്രീലത, ശ്രീലേഖ, ഷിബു വിളപ്പില്‍, നിജേഷ് എന്നിവര്‍ പ്രസംഗിച്ചു. നടുക്കാട് ബാബുരാജ് നന്ദിയും പറഞ്ഞു