ധന്യസാരഥ്യരജത ജൂബിലി:
കണിച്ചുകുളങ്ങരയില്‍ സ്‌നേഹഭവന സമര്‍പ്പണം
ധന്യസാരഥ്യ രജത ജൂബിലിയോടനുബന്ധിച്ച് കണിച്ചുകുളങ്ങരദേവസ്വം സ്‌കൂളുകളായ ജി.എച്ച്. എസിലേയും വി.എച്ച് .എസിലേയുംമുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് നടപ്പാക്കുന്ന സ്‌നേഹഭവനം പദ്ധതി പ്രകാരം സ്‌കൂളിലെവിദ്യാര്‍ത്ഥിക്ക് നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.
ഇരു സ്‌കൂളിലേയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം നല്‍കിയാണ് ഈ സ്‌നേഹവീട് പണി പൂര്‍ത്തീകരിച്ചത്.
‘സാധിക്കുമെങ്കില്‍ വീട് വയ്ക്കാന്‍ നിര്‍വാഹമില്ലാത്ത സാധാരണയില്‍ സാധാരണക്കാരായ ഒരു കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കിയാല്‍ ഞാന്‍ ഏറെ സന്തോഷവാനാണ് അതില്‍ കവിഞ്ഞ് മറ്റൊന്നും എനിക്കായി ചെയ്യേണ്ടതില്ല.ജനോപകാരപ്രദമായ ഈ ലക്ഷ്യത്തിലേക്ക് കടക്കുമ്പോള്‍ അവിടെ ജാതിയോ മതമോ കാണരുത്. തികച്ചും മാന്യമായി ജീവിക്കുന്ന നിര്‍ദ്ധനനായ ഒരുവനായിരിക്കണം ഈ വീട് നല്‍കേണ്ടത്’
-യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.36 ക്ലാസ്സുകളിലേയും കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം പരിശോധിച്ചതിനു ശേഷം സ്‌കൂള്‍ കമ്മറ്റി, ദേവസ്വം കമ്മറ്റി, പി ടി എ എന്നിവയുടെ തുടരന്വേഷണത്തിനു ശേഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെ തിരഞ്ഞെടുത്ത് വീട് എന്ന സ്വപ്‌ന പദ്ധതി പൂര്‍ത്തിയാക്കി.
യോഗം ജനറല്‍ സെക്രട്ടറി വീടിന്റെ താക്കോല്‍ ശ്രീലതക്ക് കൈമാറി. ചടങ്ങില്‍ എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം പ്രകാശിപ്പിച്ചു. കെ. എല്‍ അശോകന്‍, സ്‌കൂള്‍ കമ്മറ്റി, ദേവസ്വം കമ്മറ്റി, പി. ടി. എ ഭാരവാഹികള്‍, ജന പ്രതിനിധികള്‍, ഇരു സ്‌കൂളിലേയും മുഴുവന്‍ ജീവനക്കാര്‍, എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.