ഗുരുദേവ ദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കണം
കരുനാഗപ്പള്ളി: കലാ-കായിക മേഖലകളിലൂടെ ഗുരുദേവ ദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശന്‍. സ്ത്രീകളിലും കുഞ്ഞുങ്ങളിലുമുള്ള കലാവാസനകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി യോഗം കലാ,കായിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിലൂടെ ഗുരുദേവദര്‍ശനങ്ങളും കൃതികളും ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് പ്രീതിനടേശന്‍ പറഞ്ഞു. സമ്മേളനത്തില്‍ കേന്ദ്രവനിതാ സംഘം പ്രസിഡന്റ് പി.കെ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി യൂണിയന് സെക്രട്ടറി എ. സോമരാജന്, പ്രസിഡന്റ് കെ. സുശീലന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര വനിതാസംഘം വൈസ്പ്രസിഡന്റ് ഇ.എസ്. ഷീബ സംഘടനാസന്ദേശം നല്കി. പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍, സെക്രട്ടറി കെ. അജിത്കുമാര്‍, പന്തളം യൂണിയന് പ്രസിഡന്റ് അഡ്വ. സിനില്മുണ്ടപ്പള്ളില് കോഴഞ്ചേരി യൂണിയന് പ്രസിഡന്റ് മോഹന്‍ബാബു, കടയ്ക്കല്‍ യൂണിയന് പ്രസിഡന്റ് ചന്ദ്രബോസ്, കരുനാഗപ്പള്ളി യൂണിയന് വൈസ്പ്രസിഡന്റ് എസ്. ശോഭനന്, കേന്ദ്ര വനിതാസംഘം ട്രഷറര്‍ ഗീത മധു, വനിതാസംഘം പത്തനംതിട്ട കോ-ഓര്‍ഡിനേറ്റര്‍ സരള പുരുഷോത്തമന്, വനിതാസംഘം ക രുനാഗപ്പള്ളി യൂണിയന് പ്രസിഡന്റ് അംബികാ ദേവി, സെക്രട്ടറി മധുകുമാരി എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രീതിനടേശന്‍ വിതരണം ചെയ്തു. കേന്ദ്ര വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥന് സ്വാഗതവും യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരന് നന്ദിയും പറഞ്ഞു.