ഗുരുദേവധര്‍മ്മത്തില്‍ അധിഷ്ഠിതമായ
ജീവിതരീതി പിന്തുടരണം

ആലുവ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന 50- മത് പ്രീമാര്യേജ് കൗണ്‍സലിംഗിന്റെ ഉദ്ഘാടനം പ്രീതി നടേശന്‍ നിര്‍വഹിക്കുന്നു

ആലുവ: ഗുരുദേവധര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിതവും പരസ്പര വിശ്വാസവും വിട്ടുവീഴ്ച്ചാ മനോഭാവവുമാണ് ജീവിത വിജയംനല്‍കുന്നതെന്ന് എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു.ആലുവ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന 50- മത് പ്രീമാര്യേജ് കൗണ്‍സലിംഗിന്റെ ഉദ്ഘാടനംനിര്‍വഹിക്കുകയായിരുന്നുപ്രീതി നടേശന്‍.

വരുമാനത്തിന് അനുസൃതമായ കുടുംബ ബഡ്ജറ്റിലൂടെ, ചിട്ടയായ ജീവിതരീതിയിലൂടെ കെട്ടുറപ്പുള്ള കുടുംബം നിലനിര്‍ത്തുക. പഞ്ചശുദ്ധിയും പഞ്ചധര്‍മ്മവും ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ ജീവിതവിജയം കൈവരിക്കുക. മനുഷ്യന്റെ ജനനം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം, മരണാനന്തര ജീവിതം ഇവയെല്ലാം ഗുരു നമുക്ക് നല്‍കിയിട്ടുള്ള നമ്മുടെ ജീവിത വിജയത്തിനുള്ള ഉത്‌ബോധനങ്ങളാണ്-പ്രീതി നടേശന്‍ പറഞ്ഞു
യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനായിരുന്നു.

ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി. കെ. കുട്ടപ്പന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് പി. ആര്‍. നിര്‍മ്മല്‍ കുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. എസ്.സ്വാമിനാഥന്‍, യോഗം ബോര്‍ഡ് മെമ്പര്‍മാരായ വി. ഡി. രാജന്‍, പി.പി. സനകന്‍, യൂണിയന്‍ കൗണ്‍സിലര്‍ സജീവന്‍ ഇടച്ചിറ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണന്‍, സെക്രട്ടറി . ബിന്ദു രതീഷ്, കൗണ്‍സിലര്‍മാരായ ഷിജി ഷാജി, സിബി ബോസ്, സജിത സുഭാഷണന്‍, മേഘ പ്രസാദ്, രശ്മി പി. പി, സൈബര്‍ സേന ചെയര്‍മാന്‍ . കെ. ജി.ജഗല്‍ കുമാര്‍, കമ്മിറ്റി അംഗം എം.കെ. കോമളകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി പായിപ്ര ദമനന്‍, ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഡോക്ടര്‍ ബിനോയ്.എന്‍.ജെ, ബിന്ദു വി.മേനോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.

Author

Scroll to top
Close
Browse Categories