കുറവിലങ്ങാട് ശാഖ ശ്രീനാരായണ പ്രാര്‍ത്ഥനാ മന്ദിരം സമര്‍പ്പിച്ചു.

എസ്.എന്‍.ഡി.പി യോഗം കുറവിലങ്ങാട് ശാഖയുടെ ശ്രീനാരായണ പ്രാര്‍ത്ഥനാ മന്ദിര സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന സമ്മേളനം കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യുന്നു യൂണിയന്‍ സെക്രട്ടറി എന്‍.കെ. രമണന്‍, യോഗം കൗണ്‍സിലര്‍ സി.എം.ബാബു, യൂണിയന്‍ വൈസ്പ്രസിഡന്റ് കെ.എസ്. കിഷോര്‍കുമാര്‍, യോഗം ബോര്‍ഡ് മെമ്പര്‍ ടി.സി. ബൈജു, പഞ്ചായത്ത് പ്രസിഡന്റ് മിനിമത്തായി, ശാഖാ പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി കെ.ജി. മനോജ് എന്നിവര്‍ സമീപം

കുറവിലങ്ങാട്: എസ്.എന്‍.ഡി.പി യോഗം കുറവിലങ്ങാട് ശാഖ കോഴായില്‍ നിര്‍മ്മിച്ച ശ്രീനാരായണ പ്രാര്‍ത്ഥനാ മന്ദിരത്തിലേക്ക് വഴി നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കാന്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലജിമ്മി പറഞ്ഞു.

ശ്രീനാരായണ പ്രാര്‍ത്ഥനാ മന്ദിര സമര്‍പ്പണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് അനില്‍കുമാര്‍ കാരയ്ക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എന്‍.കെ. രമണന്‍ പ്രാര്‍ത്ഥന മന്ദിര സമര്‍പ്പണം നടത്തി.

മുന്‍കാല പ്രവര്‍ത്തകരെ യോഗം കൗണ്‍സിലര്‍ സി.എം. ബാബു ആദരിച്ചു. യോഗത്തില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമത്തായി, യൂണിയന്‍ വൈസ്പ്രസിഡന്റ് കെ.എസ്. കിഷോര്‍കുമാര്‍, യോഗം ബോര്‍ഡ് മെമ്പര്‍ ടി.സി. ബൈജു, യൂണിയന്‍ കൗണ്‍സിലര്‍ രാജന്‍ കാപ്പിലാംകൂട്ടം, കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണന്‍, വൈസ്പ്രസിഡന്റ് സി.എം. പവിത്രന്‍, സെക്രട്ടറി കെ.പി. വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ശാഖാ സെക്രട്ടറി കെ.ജി. മനോജ് സ്വാഗതവും വൈസ്‌പ്രസിഡണ്ട് കെ.ബി. ബൈജു നന്ദിയും പറഞ്ഞു. മുന്‍കാല ഭാരവാഹികളായ കെ.എം. കുമാരന്‍, എം.ആര്‍. ദിവാകരന്‍, ഗോപി കോനാട്ടു തുടങ്ങിയവരെ ആദരിച്ചു.

Author

Scroll to top
Close
Browse Categories