കള്ളനാണയങ്ങളെ സമൂഹത്തില്‍ തുറന്നു കാട്ടും
ബൈസണ്‍വാലി: യോഗത്തിനെതിരെയുള്ള കള്ളക്കേസുകള്‍ ആശങ്കയില്ലാതെ അതിശക്തമായി നേരിടു മെന്നുംകള്ളനാണയങ്ങളെ സമൂഹത്തില്‍ തുറന്നു കാട്ടുമെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടു ചെയ്യാന്‍ അവസരമുണ്ടായാല്‍ അത് യോഗത്തെ കൂടുതല്‍ ശക്തമാക്കും, എന്നാല്‍ ഇത് പ്രായോഗികമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി അങ്ങനെ ആയാലും ഇപ്പോഴുള്ള നേതൃത്വം തന്നെ തുടരുകയും ചെയ്യും. യോഗവും യൂണിയനുകളും ശാഖകളും ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളാണ്. ഒരു ദുഷ്ടശക്തിക്കും അതിനെ പൊട്ടിക്കാന്‍ സാധിക്കില്ല.
എസ്.എന്‍.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ 1212 ബൈസ ണ്‍വാലി ശാഖയില്‍ പണികഴിപ്പിച്ച ശാഖാ മന്ദിര സമുച്ചയം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം.ബി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ് സംഘടനാ സന്ദേശം നല്‍കി സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എസ്. ലതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് ജി. അജയന്‍ പ്രഭാഷണം നടത്തി.
10, +2, ഡിഗ്രി, പി ജി തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ യൂണിയന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി ആദരിച്ചു. സൈബര്‍ സേന കേന്ദ്രസമിതി കോ ഓര്‍ഡിനേറ്റര്‍ അനിരുദ്ധ് കാര്‍ത്തികേയന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ എന്‍.ആര്‍ വിജയകുമാര്‍, ആര്‍. അജയന്‍, കെ.കെ രാജേഷ്, അഡ്വ.സുരേന്ദ്രന്‍, വി.എന്‍ സലിം മാസ്റ്റര്‍, സൈബര്‍ സേന കേന്ദ്ര സമിതി വൈസ് ചെയര്‍മാനും യൂണിയന്‍ കൗണ്‍സിലറുമായ ഐബി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശാഖാ പ്രസിഡന്റ് എ.കെവിജയന്‍ സ്വാഗതവും സെക്രട്ടറി വി.കെ. ബിജു കൃതജ്ഞതയും പറഞ്ഞു. യോഗത്തി ല്‍ സൈബര്‍ സേന ജില്ല ചെയര്‍പേഴ്‌സണ്‍ സജിനി സാബു, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രജ്ഞിത്ത് പുറക്കാട്ട്, സെക്രട്ടറി വിഷ്ണു ശേഖര്‍, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചന്‍, സെക്രട്ടറി വിനീതാസുഭാഷ്, സൈബര്‍ സേന യൂണിയന്‍ ചെയര്‍മാന്‍ ജോബി വാഴാട്ട്, കണ്‍വീനര്‍ അനൂപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.