എംപ്ലോയീസ് ഫോറം കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ശ്രീനാരായണ എംപ്ലോയീസ് ഫോറം കാര്‍ത്തികപ്പള്ളി യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷന്‍ ക്ലാസ് കേന്ദ്രസമിതി
പ്രസിഡന്റ് എസ്. അജുലാല്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണ എംപ്ലോയീസ് ഫോറം കാര്‍ത്തികപ്പള്ളി യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷന്‍ ക്ലാസ് നടത്തി. പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും യൂണിവേഴ്‌സിറ്റി റിസോഴ്‌സ് പേഴ്‌സണും ചേര്‍ത്തല എസ്.എന്‍. കോളേജ് എക്കണോമിക്‌സ് വിഭാഗം മേധാവിയുമായ ഡോ. ബി. സുധീര്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷന്‍ ക്ലാസിലൂടെ ആധുനിക കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിവിധ മേഖലകളിലെ തൊഴില്‍ സാദ്ധ്യതകളെകുറിച്ചും അതിനനുസൃതമായി അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനെകുറിച്ചും വിശദീകരിച്ചു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റ് ബി. ആനന്ദരാജിന്റെ അദ്ധ്യക്ഷതയില്‍ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാല്‍ ഭദ്രദീപം കൊളുത്തി ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു.

എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ട്രഷറര്‍ ഡോ. വിഷ്ണു മുഖ്യാതിഥിയായി. യൂണിയന്‍ പ്രസിഡന്റ് കെ. അശോകപണിക്കര്‍, സെക്രട്ടറി അഡ്വ. ആര്‍. രാജേഷ് ചന്ദ്രന്‍, വൈസ്‌പ്രസിഡന്റ് എം. സോമന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ദിനുവാലുപറമ്പില്‍ സംഘടനാ സന്ദേശം നല്‍കി. ഫോറം കൊല്ലം യൂണിയന്‍ പ്രസിഡന്റ് ഗിരീഷ്, യോഗം ഡയറക്ടര്‍ പ്രൊഫ. സി.എം. ലോഹിതന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി. ശ്രീധരന്‍, പി.എസ്. അശോക് കുമാർ, ഡി. ഷിബു, കെ.സുധീര്‍, എംപ്ലോയീസ് ഫോറം വൈസ്‌പ്രസിഡന്റ് സന്തോഷ്‌കുമാര്‍, ട്രഷറര്‍ രതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ഗോകുല്‍ ജി. ദാസ് എന്നിവര്‍ സംസാരിച്ചു. . എംപ്ലോയീസ്‌ഫോറം കാര്‍ത്തികപ്പള്ളി യൂണിയന്‍ സെക്രട്ടറി വിനോദ് ജി സ്വാഗതവും വൈസ്പ്രസിഡന്റ് പി.എന്‍.പ്രഭാകരന്‍ കൃതജ്ഞതയും പറഞ്ഞു.

Author

Scroll to top
Close
Browse Categories