അധികാരത്തിന്റെ ആനുകൂല്യം
വോട്ട് ബാങ്കായി മാറിയ സംഘടനകൾക്ക്

എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിൽ മനയ്ക്കച്ചിറ കൺവെൻഷൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വോട്ടുബാങ്കായി നിൽക്കുന്ന സമുദായ സംഘടനകൾ അധികാരത്തിലേറി അവർക്കു വേണ്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ഒപ്പിട്ടെടുക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിൽ 13-ാ മത് മനയ്ക്കച്ചിറ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിൽ ഉൾപ്പെടെ ഇന്നും പിന്നാക്ക ജനവിഭാഗങ്ങളെ അകറ്റി നിർത്തിയിരിക്കുന്നു. ബോർഡിൽ നിയമനം ലഭിച്ച പിന്നാക്കക്കാരൻ അവിടെ പായസം വയ്ക്കലുമായി കഴിച്ചുകൂട്ടുകയാണ്, . ഈഴവർ വോട്ടുബാങ്കായി മാറരുത് എന്ന ലക്ഷ്യം വച്ചാണ് ചില ബ്ലേഡ് മുതലാളിമാർ യോഗ അംഗങ്ങളെ ഭിന്നിപ്പിച്ച് നിർത്തുവാൻ ശ്രമിക്കുന്നത് . ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന് പറയുവാൻ പോലും അറിയാത്ത പലിശ രാജാക്കൻമാർ കിണഞ്ഞ് പരിശ്രമിച്ചാലും യോഗത്തെ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല .അദ്ദേഹം പറഞ്ഞു.

തിരുവല്ല യൂണിയനിൽ മനയ്ക്കച്ചിറ കൺവെൻഷന്റെ സദസ്

തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായിരുന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വിശിഷ്ടാതിഥിയായിരുന്നു . യോഗം അസിസ്റ്റന്റ് സെക്രട്ടറി .പി.എസ്.വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ശിവബോധാനന്ദ സ്വാമിഅനുഗ്രഹ പ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതം പറ ഞ്ഞു.. തിരുവല്ല യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി സൂര്യകിരൺ ഗുരുസ്മരണ നടത്തി
എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ .എസ്. രവീന്ദ്രൻ സംഘടനാ സന്ദേശം നൽകി. യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി.സുന്ദരേശൻ, ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറികെ പി ഉദയഭാനു, എ.പി. ജയൻ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് തങ്കപ്പൻ, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ദിനേഷ് കുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, സൈബർ സേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ, യോഗം തിരുവല്ല യൂണിയൻ മുൻ സെക്രട്ടറി .കെ.ആർ. സദാശിവൻ, തിരുവല്ല യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമാ സജീകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
എസ്.എൻ.ഡി.പി.യൂണിയൻ വൈസ് പ്രസിഡന്റ് കെ. ജി.ബിജു കൃതജ്ഞത പറഞ്ഞു
തുടർന്ന് ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്തവർക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Author

Scroll to top
Close
Browse Categories