ശ്രീനാരായണ ധർമ്മ പ്രചരണം
കാലഘട്ടത്തിന്റെ അനിവാര്യത

വടക്കഞ്ചേരി യൂണിയന്റെ ഗുരുജയന്തി ആഘോഷവും ശ്രീനാരായണ ധർമ്മോത്സവവും പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ നടമാടുന്ന തിന്മകൾക്കെതിരെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിമന്ത്രമായി ലോകത്തിന് കൊടുക്കുവാനുള്ള സന്ദേശമാണ് ശ്രീനാരായണധർമ്മമെന്ന് പ്രീതി നടേശൻ പറഞ്ഞു.ശ്രീനാരായണധർമ്മപ്രചരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം സമൂഹത്തിന് പകർന്നു കൊടുക്കുവാനുള്ള ചരിത്രപരമായ നിയോഗം എസ്. എൻ. ഡി. പി. യോഗത്തിനാണ്.അതിന്റ ഭാഗമായി 2024 ആവുമ്പോഴേക്കും എല്ലാ ഭവനങ്ങളിലും ശ്രീനാരായണ ധർമ്മം എത്തിക്കുകയാണ് ശ്രീനാരായണ ധർമ്മോത്സവത്തിലൂടെ ലക്ഷ്യമിടുന്നത് – പ്രീതി നടേശൻ പറഞ്ഞു .വടക്കഞ്ചേരി യൂണിയന്റെ ഗുരുജയന്തി ആഘോഷവും ശ്രീനാരായണ ധർമ്മോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.

യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് എം. ആർ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി യൂണിയന്റെ പ്രഥമ കർമ്മശ്രേഷ്ഠ പുരസ്‌കാരം പ്രമുഖ വ്യവസായികളായ ഡോ. . എൻ. സുരേഷ് കുമാർ, കെ. കെ. ജ്യോതികുമാർ എന്നിവർക്ക് കൈമാറി. വിദ്യാഭ്യാസ മേഖലയിലും കലാകായിക മേഖലയിലും പ്രഗത്ഭരായ വിദ്യാർത്ഥികളെ ആദരിച്ചു. സാംസ്കാരിക ഘോഷയാത്രയിൽ സമ്മാനം നേടിയ ശാഖാ യോഗങ്ങൾക്കുള്ള സമ്മാനവിതരണം സിനിമാതാരം വിയാൻ ( വിപിൻ മം ഗലശ്ശേരി ) നിർവ്വഹിച്ചു. സ്വാമിനാരായണ ഭക്താനന്ദ ജയന്തിദിന സന്ദേശം നൽകി.

വടക്കഞ്ചേരി യൂണിയൻ യൂട്യൂബ് ചാനൽ (ENLIGHTENING PLANET) ഉത്ഘാടനംചെയ്തു…യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ. സി. രഞ്ജിത്ത് ,ആർ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories