ശ്രീനാരായണാ എംപ്ലോയീസ് ഫോറം
പ്രവര്‍ത്തനം പ്രശംസനീയം

ശ്രീനാരായണാ എംപ്ലോയീസ് ഫോറം കൊല്ലംയൂണിയന്‍ അംഗത്വ വിതരണം ഉദ്ഘാടനം മോഹന്‍ശങ്കര്‍ നിര്‍വഹിക്കുന്നു

ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്റെ പരിധിയിലുള്ള 59 ശാഖകളില്‍ നിന്നും 2020, 2021 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ള കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകാത്മകം മെഗാ മോഹിനിയാട്ടത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹരായ കലാപ്രതിഭകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും,വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു.

എസ്. എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ വാഴുവേലി 489-ാം നമ്പര്‍ ശാഖമന്ദിരത്തിന്റെയും, ആ ഡിറ്റോറിയത്തിന്റെയും കട്ടിളവയ്പ്പ് കര്‍മ്മം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിക്കുന്നു.കണ്‍വീനര്‍ മുരുകന്‍ പെരക്കന്‍, ചെയര്‍മാന്‍ എം.എസ്.നടരാജന്‍,പ്രശാന്ത്,ലജിമോന്‍,യൂത്ത് മൂവ് മെന്റ് യൂണിയന്‍ പ്രസിഡന്റ് അനിലാല്‍, കൗണ്‍സിലര്‍ പ്രഭാഷ് മാരാരി , പ്രദീപ്, നന്ദു,തുടങ്ങിയവര്‍ പങ്കെടുത്തു

സമ്മേളനം സഹകരണ രജിസട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉത്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം എസ്. എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ്.തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു. യോഗം വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് ഏകാത്മകം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ വിശിഷ്ട വ്യക്തികളെ ആദരിച്ചു.കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ്‌പ്രസിഡന്റ് പി.എം ചന്ദ്രന്‍ മുഖ്യപ്രസംഗം നടത്തി. നിയുക്തബോര്‍ഡ് മെമ്പര്‍ സജീവ് പൂവത്ത് ആശംസ പറഞ്ഞു. യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ സ്വാഗതവും യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍.നടേശന്‍ നന്ദിയും പറഞ്ഞു. പി.ഡി മനോഹരന്‍, പാത്താമുട്ടം രഘു, അമലു ശ്രീരംഗ്, കുമാരി സീതാലക്ഷ്മി, അലീന ഷെറിന്‍ ഫിലിപ്പ്, ഗംഗാദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.യൂണിയന്‍ കൗണ്‍സിലര്‍മാരായ സാലിച്ചന്‍, പി.ബി രാജീവ്, അജയകുമാര്‍,പി.എന്‍.പ്രതാപന്‍, സുഭാഷ് ,യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ അജിത്ത് മോഹന്‍, രമേശ് കോച്ചേരി, അനില്‍ കണ്ണാടി, വനിതാ സംഘം യൂണിയന്‍ ഭാരവാഹികളായ ശോഭാ ജയചന്ദ്രന്‍, രാജമ്മ ടീച്ചര്‍, ലളിതമ്മ, വൈദിക യോഗം യൂണിയന്‍ ഭാരവാഹികളായ ഷിബുശാന്തി,ജിനില്‍ ശാന്തി, വിനീഷ് ശാന്തി, സൈബര്‍സേന കോര്‍ഡിനേറ്റര്‍ സരുണ്‍ ചേകവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories