ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നത്
രാജ്യത്തിന് ആപത്ത്

ത്ത്മൂവ്മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനം ‘യോഗജ്വാല’ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: ജുഡീഷ്യറിയെ ചിലര്‍ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നത് രാജ്യത്തിന് ആപത്താണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം യൂത്ത്മൂവ്മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനം ‘യോഗജ്വാല’ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം നിലനിറുത്താന്‍ നിയമവാഴ്ച അനിവാര്യമാണ്. നിയമവാഴ്ച നിലനിറുത്തുന്നത് ജുഡീഷ്യറിയാണ്. ജഡ്ജിമാരെ ആക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. പോലീസും ജുഡീഷ്യറിയും അസ്ഥിരപ്പെട്ടാല്‍ രാജ്യത്തിന്റെ തകര്‍ച്ചയെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.

ഭരണകൂടങ്ങളുടെ തെറ്റുകള്‍ കോടതികള്‍ തിരുത്തുമ്പോള്‍ അസ്വസ്ഥതയോടെ കാണേണ്ടതില്ല. മതേതര രാഷ്ട്രീയത്തില്‍ മതസമന്വയമാണ് വേണ്ടത്. കുട്ടിയെ തോളിലേറ്റി മതവിദ്വേഷ മുദ്രാവാക്യം മുഴക്കാന്‍ ഇന്ത്യയില്‍ എങ്ങനെ കഴിയുന്നെന്ന് ചിന്തിക്കണം. എന്തൊരു സംസ്‌കാരമാണത്. എല്ലാ സമുദായത്തോടും സമരസപ്പെട്ട് നീങ്ങുന്നതാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട്. ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തണമെങ്കില്‍ യുവജനങ്ങള്‍ സംഘടിതരാകണം. വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് ധാരാളം യുവാക്കള്‍ വഴിതെറ്റി വീഴുന്ന കാലമാണിത്. സ്വഭാവഗുണമുള്ള ഒരു യുവനിരയെ വളര്‍ത്തിയെടുക്കുകയാണ് യൂത്ത്മൂവ്മെന്റിന്റെ ലക്ഷ്യം. യുവാക്കള്‍ തിരുത്തല്‍ ശക്തിയായി മുന്നോട്ടു വരണം. രാജ്യത്തെ ശുദ്ധീകരിച്ച് സാഹോദര്യത്തോടെ കഴിയുന്ന ഒരുകാലമാണ് ഒരുക്കിയെടുക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കിടങ്ങാംപറമ്പില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സൈബര്‍സേനയുടെ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനം വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.

യോഗത്തില്‍ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപ പ്രകാശനം നടത്തി.

യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ്നെടുമങ്ങാട്, കേന്ദ്രസമിതി അംഗം കെ.എം. മണിലാല്‍, യോഗം കൗണ്‍സിലര്‍മാരായ പി.ടി. മന്മഥന്‍, പി.എസ്.എന്‍. ബാബു, പി. സുന്ദരന്‍, യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ എഴുമറ്റൂര്‍ രവീന്ദ്രന്‍, കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍മുണ്ടപ്പള്ളി, ആലപ്പുഴ ജില്ലയിലെ വിവിധ യൂണിയന്‍ നേതാക്കളായ ടി. അനിയപ്പന്‍, വി.എം. പുരുഷോത്തമന്‍, പി. ഹരിദാസ്, കെ.എന്‍. പ്രേമാനന്ദന്‍, ബിനീഷ് പ്ലാത്താനത്ത്, സന്തോഷ് ശാന്തി, കെ. അശോകപ്പണിക്കര്‍, അഡ്വ. രാജേഷ് ചന്ദ്രന്‍, അഡ്വ. സുപ്രമോദം, അനില്‍ അമ്പാടി, അനില്‍. പി. ശ്രീരംഗം, ഡോ. എ.വി ആനന്ദരാജ്, ഡോ. എം. പി. വിജയകുമാര്‍, ജയലാല്‍ എസ്. പടീത്തറ, ജയകുമാര്‍ പാറപ്പുറം, ബി.സത്യപാല്‍, എസ്. സലികുമാര്‍, എന്‍. അശോകന്‍, വി. ചന്ദ്രദാസ്, പി. പ്രദീപ്‌ ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories