എസ്.എന്‍.ഡി.പി യോഗത്തിന്റേത് അനുകമ്പ നിറഞ്ഞ പ്രവര്‍ത്തനം
കൊല്ലം: അനുകമ്പയോടെയുള്ള പ്രവര്‍ത്തനമാണ് എസ്.എന്‍.ഡി.പി യോഗം നടത്തുന്നതെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും അമരത്ത് വെള്ളാപ്പള്ളി നടേശന് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെന്‍ഷനേഴ്സ് കൗണ്‍സിലും സംയുക്തമായി കൊല്ലം എസ്.എന്‍. വനിതാ കോളേജില്‍ സംഘടിപ്പിച്ച സൗജന്യനേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശന്‍.
സൗജന്യ നേത്ര ചികിത്സാ ക്യാമ്പിലൂടെ യോഗം ആയിരങ്ങള്‍ക്ക് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുക്കുകയാണ്. ഇതിന് നിരവധി സന്മനസുകളുടെ പിന്തുണയുണ്ട്. ഗുരുദര്‍ശനം പ്രാവര്‍ത്തികമാക്കാന്‍ ഊര്‍ജ്ജിത ശ്രമം ഉണ്ടാകണം. ഓരോ യൂണിയനെയും വിവിധ മേഖലകളായി തിരിച്ച് എല്ലാ ജാതിമതസ്ഥരെയും പങ്കെടുപ്പിച്ച് കൂടുതല്‍ സൗജന്യ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും പ്രീതിനടേശന്‍ പറഞ്ഞു.
എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാല്‍ അദ്ധ്യക്ഷനായി. എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്, യോഗം കൗണ്‍സിലര്‍മാരായ പി. സുന്ദരന്‍, പച്ചയില്‍ സന്ദീപ്, യോഗം കൊല്ലം യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്, കുണ്ടറ യൂണിയന് സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, കൊല്ലം യൂണിയന് പഞ്ചായത്ത് അംഗം സജീവന്, എംപ്ലോയീസ് ഫോറം ട്രഷറര്‍ ഡോ. എസ്. വിഷ്ണു, പെന്‍ഷണേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്. ജയചന്ദ്രന്, ജി. ചന്തു, ഫോറം ഭാരവാഹികളായ ചേപ്പാട് ബിജു, എസ്. ഗിരീഷ്കുമാര്‍, ടി.എസ്. മായ, എസ്. സുരേഷ്, ഡോ. ശില്പ ശശാങ്കന്, പി.ജെ. അര്‍ച്ചന, അഭിലാഷ് റാന്നി എന്നിവര്‍ സംസാരിച്ചു.
ശ്രീനാരായണ സേവക് പുരസ്കാരം നേടിയ എസ്. അജുലാലിനെയും നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന അവാര്‍ഡ് നേടിയ ഡോ. എസ്. വിഷ്ണുവിനെയും ഉന്നതവിജയം നേടിയ കുട്ടികളെയും യോഗത്തില്‍ ആദരിച്ചു. എംപ്ലോയീസ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ പി.വി. രജിമോന് സ്വാഗതവും, ഡോ. കെ. സാബുക്കുട്ടന്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ ഇരുന്നൂറോളം പേര് പങ്കെടുത്തു. 25 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്ക്ക് നടപടികളായി.