അവകാശങ്ങൾ നേടുന്നതിന് തടസം സമുദായാംഗങ്ങളുടെ ഒരുമയില്ലായ്മ

എസ്.എൻ.ഡി.പിയോഗം 245-ാം നമ്പർ വണ്ടാനം – നീർക്കുന്നം ശാഖ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് 2022 യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: എസ്.എൻ. ഡി.പി യോഗത്തിൽ ആർ.ശങ്കറിന്റെ കാലഘട്ടത്തിന് ശേഷം സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം 245-ാം നമ്പർ വണ്ടാനം – നീർക്കുന്നം ശാഖ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായ അംഗങ്ങൾക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവിന്റെ കുറവാണ് ഇതിനു കാരണമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും
കോഴ്സുകളും ലഭ്യമാക്കുന്നതിൽ മാറി വന്ന സർക്കാരുകൾ വിവേചനപരമായാണ് പെരുമാറിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

വസ്തു നിഷ്ടമായ ഇത്തരം കാര്യങ്ങൾ തുറന്നു പറയുമ്പോൾ ചില സമുദായങ്ങളിലെ തമ്പുരാക്കന്മാർ വിമോചന സമരത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഒരുമ ഇല്ലാത്തതാണ് ഈ അവകാശങ്ങൾ സമുദായത്തിന് നേടിയെടുക്കാൻ തടസമായത്. ഒന്നായി നിന്ന് നന്നാകാനാണ്ഇനിയെങ്കിലും നാം ശ്രമിക്കേണ്ടത്. നിർദ്ധനരായ 25 രോഗികൾക്ക് ചികിത്സാ ധനസഹായവും 25 നിർദ്ധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസഹായവും യോഗത്തിൽ നിന്ന് ലഭ്യമാക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ജനറൽ നഴ്സിംഗ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി, എൽ.എൽ.ബി പ്രവേശനങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ശാഖാങ്കണത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ശാഖപ്രസിഡന്റ് എം.കുഞ്ഞുമോൻ കമ്പിയിൽ അദ്ധ്യക്ഷനായി. അവാർഡ് ദാനം എച്ച് സലാം എം.എൽ.എ, അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് എന്നിവർ നിർവഹിച്ചു. നോട്ട് ബുക്ക് വിതരണം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ ജി.രാജേഷ്, ചന്ദ്രൻ പരുവേച്ചിറ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ആർ.രാഗേഷ്, വനിതാ സംഘം സെക്രട്ടറി അശോക കുമാരി, ഇ.സി.ആർ ഗ്രൂപ്പ് ചെയർമാൻ മധുപ്രഭാകർ, ശാഖാ വൈസ് പ്രസിഡന്റ് എൻ.ഗോപി, ലീഗൽ അഡ്വൈസർ ജെ.ഷെർലി, തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബി.ഷാജി സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം കെ.ശൈലേന്ദ്രൻ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories