വില്ലന്‍ സാല്‍മൊണല്ല

ഷവർമ്മ കഴിച്ച് കാസർകോട്ട് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നമ്മൾ. സാല്‍മൊണല്ല (salmonella) വിഭാഗത്തില്‍പ്പെട്ട ഒരു വലിയ വിഭാഗം ബാക്ടീരിയകളാണ് രോഗഹേതു. 2200-ല്‍പരം ഉപവിഭാഗങ്ങള്‍ മനുഷ്യനെ ബാധിക്കുന്നതായികണ്ടെത്തിയിട്ടുണ്ട്. ഓരോ രാജ്യത്തും കുറച്ച് (10 വരെ ഉപവിഭാഗങ്ങള്‍) തരങ്ങള്‍മാത്രമാണ്സാധാരണ കണ്ടുവരുന്നത്. മറ്റ് സമാന ഗ്രാം നെഗറ്റീവ്ബാക്ടീരിയകളെ അപേക്ഷിച്ച് ഇവയെ നശിപ്പിക്കാൻ ബുദ്ധിമുട്ടാണ്.

ശുചിത്വക്കുറവും ജാഗ്രതയില്ലായ്മയുമാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണമെങ്കിലും അതിന്റെ മൂലകാരണം ബാക്ടീരിയയാണെന്ന തിരിച്ചറിവ് ഉണ്ടായാൽ ഭാവിയില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

സാല്‍മൊണല്ലാ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ വയറിളക്കത്തിനു പുറമേ ടൈഫോയിഡ് എന്ന പനിയും ഇതേ ബാക്ടീരയയുടെ ടൈഫ, പാരാടൈഫേ, എന്ന ഉപവിഭാഗങ്ങൾ ഉണ്ടാക്കും.ഭക്ഷ്യ വിഷബാധയുടെ 60-80% ഇതുമൂലമാണ് ഉണ്ടാകുന്നത്. വികസിത രാഷ്ട്രങ്ങളില്‍ പോലും ഇതുമൂലമുള്ള വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. മൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് ചേര്‍ന്ന ആഹാരം നല്‍കുന്നതുമൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ ആവിര്‍ഭാവം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

സാല്‍മൊണല്ല (salmonella) വിഭാഗത്തില്‍പ്പെട്ട ഒരു വലിയ
വിഭാഗം ബാക്ടീരിയകളാണ് രോഗഹേതു. 2200-ല്‍പരം
ഉപവിഭാഗങ്ങള്‍ മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രോഗഹേതു

സാല്‍മൊണല്ല (salmonella) വിഭാഗത്തില്‍പ്പെട്ട ഒരു വലിയ വിഭാഗം ബാക്ടീരിയകളാണ് രോഗഹേതു. 2200-ല്‍പരം ഉപവിഭാഗങ്ങള്‍ മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓരോ രാജ്യത്തും കുറച്ച് (10 വരെ ഉപവിഭാഗങ്ങള്‍) തരങ്ങള്‍മാത്രമാണ്സാധാരണ കണ്ടുവരുന്നത്. മറ്റ് സമാന ഗ്രാം നെഗറ്റീവ് ബാക്ടീരിയകളെ അപേക്ഷിച്ച് ഇവയെ നശിപ്പിക്കാൻ ബുദ്ധിമുട്ടാണ്.ഉപ്പ്, ഉണക്കല്‍, പുകയ്ക്കല്‍, കഠിന തണുപ്പിക്കല്‍ എന്നിവ വഴി നശിപ്പിക്കുവാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ബിസ്‌ക്കറ്റ്, ചോക്കലേറ്റ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ ഇത് വളരെനാള്‍ നിലനില്‍ക്കും. ഇതിനെ മൂന്ന് തരം ബാക്ടീരിയകളായി വിഭജിക്കാം.

  1. മനുഷ്യനെ മാത്രം ബാധിക്കുന്നവ.
    ഉദാ: ടൈഫോയിഡ് രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍.
  2. ചില തരം ജീവ വിഭാഗങ്ങളെ മാത്രം ബാധിക്കുന്നവ
    ഉദാ: താറാവ് വര്‍ഗ്ഗത്തെ മാത്രം ബാധിക്കുന്നവ.
    കന്നുകാലി വര്‍ഗ്ഗത്തെ ബാധിക്കുന്നു. പക്ഷേ ഇവ മനുഷ്യനേയും ബാധിക്കും.
  3. എല്ലാ ജീവികളേയും മനുഷ്യനേയും
    ഒരേപോലെ ബാധിക്കുന്നവ.

    ഉദാ: സാല്‍മൊണല്ല. വയറിളക്ക രോഗങ്ങളില്‍ ലോകവ്യാപകമായി 50% ഈവിഭാഗത്തില്‍ പെട്ടവ മൂലമുണ്ടാകുന്നതാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ ഇവ നശിക്കുമെന്നതിനാല്‍ നല്ലവണ്ണം വേവിച്ച ഭക്ഷണത്തില്‍ ഇത് പകരാറില്ല.

രോഗസ്രോതസ്സും സംഭരണിയും

ജന്തുക്കളും മനുഷ്യനും തന്നെയാണ് ഈ രോഗാണുവിന്റെ ഏറ്റവും വലിയ സംഭരണി. അത് ആഹാരം വഴിയോ മനുഷ്യവിസര്‍ജ്യങ്ങള്‍ വഴിയോ മനുഷ്യനെ ബാധിക്കാം.

ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോയാണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. പട്ടി, പ്രാവ്, എലി, മറ്റ് പ്രാണികള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വന്നാലും രോഗം പിടിപെടാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വിസര്‍ജ്യം വഴി രോഗം പടരാം.

ആഹാരം വഴിയുള്ള വ്യാപനം

മൃഗജന്തു ഭക്ഷ്യോല്‌പ്പന്നങ്ങളാണ് ഈ രോഗത്തിന്റെ പ്രാഥമീക സ്രോതസ്സ്. ഇറച്ചിയും മുട്ടയും മറ്റ് മുട്ടയുല്‍പ്പന്നങ്ങളും മൃഗവിസര്‍ജ്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ വഴി രോഗം പിടിപെടാം. മുട്ടയുടെ തോട് പൊട്ടിയിരുന്നാല്‍ അതുവഴി രോഗാണു ഉള്ളില്‍ കയറും. കോഴിയുടെ ഓവറി വഴിയും രോഗാണു മുട്ടയില്‍ കടന്നതായി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. രോഗാണുബാധ പറ്റിയ പാത്രങ്ങള്‍ പ്രതലങ്ങള്‍ വഴിയും പാകം ചെയ്ത് ഭക്ഷണത്തില്‍പാകം ചെയ്യാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കലര്‍ന്നും രോഗാണുബാധക്ക് സാദ്ധ്യതയുണ്ട്. പകര്‍ച്ചവ്യാധി സാദ്ധ്യതയുള്ള ഭക്ഷണം രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. ഉദാ: അമേരിക്കയില്‍ ബീഫാണെങ്കില്‍ ബ്രിട്ടനില്‍ കോഴി വിഭവങ്ങളാണ് രോഗം വരുത്തുന്നത്.

മൃഗങ്ങള്‍ വഴിയുള്ള വ്യാപനം

മൃഗങ്ങളെ രോഗം ബാധിക്കുന്നതോടൊപ്പം രോഗം പരത്താനും ഇടയാക്കും. കന്നുകാലികള്‍, താറാവ്, എലി, കൊക്ക്, ഇരണ്ട തുടങ്ങിയവയില്‍ രോഗബാധ സാധാരണവും ഇവയുടെ ഇറച്ചി, മുട്ട, വിസര്‍ജ്യങ്ങള്‍ എന്നിവ വഴി രോഗം പരക്കുകയും ചെയ്യും. മനുഷ്യര്‍ക്കും ഇത്തരം ജീവികള്‍ക്കും രോഗലക്ഷണമില്ലാതെ രോഗാണു വാഹകരാകാനും കഴിയും.

അന്തരീക്ഷം വഴിയുള്ള വ്യാപനം.

മൃഗങ്ങളെ രോഗം ബാധിക്കുന്നതോടൊപ്പം വെള്ളം, പൊടിപടലം, ദ്രവ-ഘര മാലിന്യങ്ങള്‍, പച്ചക്കറികള്‍, പ്രാണികള്‍, പക്ഷികള്‍, മത്സ്യം തുടങ്ങിയവയിലെല്ലാം രോഗാണു നിലനില്‍ക്കും. മണ്ണില്‍ മാസങ്ങളോളം നിലനില്‍ക്കുകയും അനുകൂല സാഹചര്യത്തില്‍ പെറ്റ് പെരുകകയും ചെയ്യാം.

രോഗവ്യാപനം

ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയാണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. പട്ടി, പ്രാവ്, എലി, മറ്റ് പ്രാണികള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വന്നാലും രോഗം പിടിപെടാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വിസര്‍ജ്യം വഴി രോഗം പടരാം. ആഹാരം കൈകാര്യം ചെയ്യുന്ന രീതികള്‍ അനുസരിച്ചും. പാകം ചെയ്യുന്ന രീതികള്‍ അനുസരിച്ചും വ്യക്തിശുചിത്വം അനുസരിച്ചും രോഗസാധ്യത വിവിധ സ്ഥലങ്ങളിലും സമൂഹങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.
സുഷുപ്താവസ്ഥ


സാല്‍മൊണല്ല മൂലമുള്ള അതിസാരം സാധാരണയായി
താനെ ശമിക്കുന്നതാണ്. ശരീരത്തിന്റെ നിര്‍ജ്ജലീകരണം
തടയുകയും ഇലക്ട്രോലൈറ്റിന്റെ ക്രമീകരണവുമാണ് പ്രധാന
ചികിത്സ. പാനീയ ചികിത്സയാണ് ഏറ്റവും ഉത്തമം.

രോഗാണു ഉള്ളില്‍ ചെന്ന് 6 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. രോഗാണു രക്തത്തില്‍ കലര്‍ന്നോ അല്ലെങ്കില്‍ കോളറ പോലെ വിഷാംശം മൂലമോ രോഗലക്ഷണങ്ങൾ പ്രകടമാകും

രോഗലക്ഷണങ്ങള്‍

മൂന്ന് തരത്തിലാണ് രോഗലക്ഷണങ്ങള്‍ സാധാരണ പ്രകടമാകുക.

  1. എന്റെറിക് ഫിവര്‍ ടൈഫോയിഡും പാരാടൈഫോയിഡും മനുഷ്യനില്‍ മാത്രമാണ് കാണുന്നത്. എന്നാല്‍ പാരാ ടൈഫോയിഡ് ബി ഇനം കോഴി, കന്നുകാലികള്‍, താറാവ് വര്‍ഗ്ഗം, കുരങ്ങുകള്‍ എന്നിവയില്‍ രോഗം ഉണ്ടാക്കാം. ഇവര്‍ക്ക് പൊടുന്നനേയോ സാവധാനമോ, കഠിന പനിയായി തുടങ്ങുന്നതിനു മുമ്പ് ക്ഷീണം, തലവേദന, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രധാന ലക്ഷണങ്ങള്‍ കാണിക്കും. ക്രമേണ ദിനംപ്രതി പനി വര്‍ദ്ധിക്കുകയും 7-10 ദിവസം കൊണ്ട് സ്ഥായിയായ പനിയായി നിലകൊള്ളുകയും ചെയ്യും. കടുത്ത ക്ഷീണം, മലബന്ധം, വയറിളക്കം എന്നിവയും ഉണ്ടാകാം. 10 ദിവസത്തിനകം പനി ശമിക്കുകയും രണ്ട് ആഴ്ചകള്‍ക്കു ശേഷം വീണ്ടും വരുകയും ചെയ്യാം. വയറ് വീര്‍ക്കുക, വയറ് വേദന, പള്‍സ് കുറയുക, അനക്കുമ്പോള്‍ തല വേദന, തുടങ്ങിയവയും ഇതോടൊപ്പം ഉണ്ടാകും. മലത്തിലൂടെ രക്തം പോകുന്നത് രോഗത്തിന്റെ മാരാകവസ്ഥയിലാണ്. കുടല്‍ പൊട്ടി മരണം അപൂര്‍വ്വമായി സംഭവിക്കാറുണ്ട്.
  2. കഠിന വയറിളക്കത്തോടെയുള്ള അസുഖം ഏറ്റവും വ്യാപകമായസാൽമണൊല്ല അണുബാധയുടെ ലക്ഷണമാണ്. ഓക്കാനം, ഛര്‍ദ്ദിക്കല്‍, വയറിളക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളും തുടക്കത്തില്‍ ഉണ്ടാകാം. ആറ് മുതല്‍ 48 മണിക്കൂറിനുള്ളില്‍ തുടങ്ങുന്ന ലക്ഷണങ്ങള്‍ 2-3 ദിവസം കൊണ്ട് ശമിക്കുന്നു. പക്ഷേ വയറിളക്കം തുടര്‍ന്നു നിലനില്‍ക്കാം.
  3. രക്തത്തില്‍ അണുബാധ
    കാരണമറിയാത്ത കടുത്ത പനി, അസ്ഥികളിലെ പഴുപ്പ്, സന്ധിവാതം, സനിസൈറ്റീസ്, ആഗ്നേയ ഗ്രന്ഥി വീക്കം, ഹാര്‍ട്ടിന്റെ നീര്‍വീഴ്ച തുടങ്ങിയ രീതിയിലാകാം ഇത് കാരണമാകുന്നത്. രക്തം കള്‍ച്ചര്‍ ചെയ്താല്‍ രോഗനിര്‍ണ്ണയം നടത്താം.

ചികിത്സയും പ്രതിരോധവും


കാരണമറിയാത്ത കടുത്ത പനി, അസ്ഥികളിലെ
പഴുപ്പ്, സന്ധിവാതം, സനിസൈറ്റീസ്, ആഗ്‌നേയ
ഗ്രന്ഥി വീക്കം, ഹാര്‍ട്ടിന്റെ നീര്‍വീഴ്ച തുടങ്ങിയ
രീതിയിലാകാം ഇത് കാരണമാകുന്നത്. രക്തം
കള്‍ച്ചര്‍ ചെയ്താല്‍ രോഗനിര്‍ണ്ണയം നടത്താം.

സാല്‍മൊണല്ല മൂലമുള്ള അതിസാരം സാധാരണയായി താനെ ശമിക്കുന്നതാണ്. ശരീരത്തിന്റെ നിര്‍ജ്ജലീകരണം തടയുകയും ഇലക്ട്രോലൈറ്റിന്റെ ക്രമീകരണവുമാണ് പ്രധാന ചികിത്സ. പാനീയ ചികിത്സയാണ് ഏറ്റവും ഉത്തമം. വയറിളക്കം ഉടനടി നിര്‍ത്തുന്ന ലോമോട്ടില്‍ പോലുള്ള ഔഷധങ്ങള്‍ രോഗം ഗുരുതരമാകാഇടയാക്കും. അതിനാല്‍ അത്തരം മരുന്നുകള്‍ സാല്‍മണല്ലോസിസിന് ഒരിക്കലും ഉപയോഗിക്കരുത്. ആന്റെബയോട്ടിക്കുകൾ കുടലിലെ ‘നോര്‍മല്‍ ഫ്‌ളോറ’ നശിപ്പിക്കുന്നതിനാല്‍ സാല്‍മണൊല്ല ബാക്ടീരിയ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുന്നത് മൂലം അതിന്റെ ഉപയോഗം അപകടകരമാണ്. എന്നാല്‍ രക്തത്തില്‍ ബാക്ടീരിയ കലരുന്ന രോഗാവസ്ഥയില്‍ കടുത്ത പനിയും, ശരീരഭാഗങ്ങളില്‍ പഴുപ്പും ഉണ്ടാകും. ചിലരോഗാവസ്ഥകളിൽആന്റിബയോട്ടിക്കുകളുടെ ഉപയോഗം അത്യാവശ്യമാണ്. ആംബിസിലിന്‍, ക്ലോട്രൈമസോള്‍, ക്ലോറാം ഫെനിക്കോള്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഏറെ ഫലപ്രദമാണ്.

ഇത് ഒരു ജന്തുജന്യരോഗമായതിനാല്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്ഭവം തുടങ്ങി ഉപഭോഗം വരെ നീണ്ടുനില്‍ക്കണം. മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്, മൃഗതീറ്റയുടെ വൃത്തി, വൃത്തിയായ മൃഗപരിപാലന ചുറ്റുപാടുകള്‍ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ശാസ്ത്രീയ വൃത്തിയുള്ള കശാപ്പുശാല, പാലുകറക്കല്‍, പാല്‍ തിളപ്പിക്കല്‍, മുട്ട നല്ലവണ്ണം വേവിച്ചു ഭക്ഷിക്കല്‍, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ആരോഗ്യ ബോധവത്കരണം തുടങ്ങിയ നടപടികളും രോഗപ്രതിരോധത്തിന് ആവശ്യമായ ഘടകങ്ങളാണ്.

Author

Scroll to top
Close
Browse Categories