മറ്റുള്ളവര്‍ക്കു വേണ്ടിയല്ലേ
നമ്മളും വളരേണ്ടത്

വലിയവര്‍ക്കുപോലുമുണ്ടാകാത്ത സംശയങ്ങളായിരുന്നു കൊച്ചുനാണുവിനുണ്ടായിരുന്നത്. വലിയ അമ്മാവനെക്കാള്‍ ഇളയ അമ്മാവനായ കൃഷ്ണന്‍വൈദ്യരോടായിരുന്നു നാണുവിനു കൂടുതലടുപ്പം. അമ്മാവന് എപ്പോഴും അവന്റെ സംശയങ്ങള്‍ തീര്‍ക്കാനേ നേരമുണ്ടായിരുന്നുള്ളൂ.

സാധാരണ കുട്ടികളുടെ ബാലചാപല്യങ്ങളൊന്നുമില്ലാത്ത ഒരു കുട്ടിയായിരുന്നു വയല്‍വാരത്തെ നാണു. ഒന്നിലും നാണുവിനു നിര്‍ബന്ധമുണ്ടായിരുന്നില്ല. എല്ലാവരോടും വളരെ പെട്ടെന്ന് ഇണങ്ങിച്ചേരുന്ന സ്വഭാവക്കാരനായിരുന്നു. മറ്റുള്ളവരെക്കാളും നാണു പ്രകൃതിയോടാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത്. അമ്മയോടെന്നതുപോലെയായിരുന്നു നാണുവിനു പ്രകൃതിയോടുള്ള സ്നേഹവും ഇഷ്ടവും. ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ’യുടെ മൂര്‍ത്തിയായവതരിച്ച നാണു ഒരു പ്രാണിയെപ്പോലും നോവിച്ചിരുന്നില്ല. എല്ലാവര്‍ക്കും നാണുവും നാണുവിന് എല്ലാവരും സ്വന്തമായിരുന്നു. മറ്റു കുട്ടികള്‍ക്കൊന്നുമില്ലാത്ത ഈ സ്വഭാവസവിശേഷതകള്‍ മാതാപിതാക്കളിലും അമ്മാവന്‍മാരിലും വലിയ ആശ്ചര്യത്തെ ഉളവാക്കിയിരുന്നു.

വലിയവര്‍ക്കുപോലുമുണ്ടാകാത്ത സംശയങ്ങളായിരുന്നു കൊച്ചുനാണുവിനുണ്ടായിരുന്നത്. വലിയ അമ്മാവനെക്കാള്‍ ഇളയ അമ്മാവനായ കൃഷ്ണന്‍വൈദ്യരോടായിരുന്നു നാണുവിനു കൂടുതലടുപ്പം. അമ്മാവന് എപ്പോഴും അവന്റെ സംശയങ്ങള്‍ തീര്‍ക്കാനേ നേരമുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ നാണുവിന്റെ പല സംശയങ്ങള്‍ക്കും പെട്ടെന്ന് ഉത്തരം കണ്ടെത്തുവാന്‍ കൃഷ്ണന്‍വൈദ്യര്‍ക്കുപോലും പ്രയാസമായിരുന്നു.

”നമ്മളില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല നാണു ആ മാവ് നമുക്കീ മാമ്പഴം തന്നത്. അത് അതിന്റെ ധര്‍മ്മവും പ്രകൃതിയുടെ നിശ്ചയവുമാണ്. അത് വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും അതിനുവേണ്ടിയല്ല നമുക്കുവേണ്ടിയാണ്. അങ്ങനെ അ തിന്റെ ഫലം നമുക്കു നല്‍കുമ്പോഴാണ് ആ മാവിനു മോക്ഷമുണ്ടാകുന്നത്.”

വയല്‍വാരത്തെ മുറ്റത്ത് ഒരു വലിയ നാട്ടുമാവുണ്ടായിരുന്നു. അതില്‍ നിറയെ മാങ്ങകളും. അധികം വലിപ്പമില്ലാത്തതായിരുന്നു ആ മാങ്ങകള്‍. ഒരു ദിവസം അതിന്റെ ഗുണഗണങ്ങളെപ്പറ്റി കൃഷ്ണന്‍വൈദ്യര്‍ നാണുവിനു പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ആ മാവില്‍ നിന്നും പഴുത്തു നിന്നിരുന്ന ഒരു മാമ്പഴം ഞെട്ടറ്റ് അവരുടെയടുത്തു വന്നുവീണു. വൈദ്യര്‍ അതെടുത്ത് കഴുകിത്തുടച്ചിട്ട് നന്നായി അമര്‍ത്തിയമര്‍ത്തി കുഴമ്പുപോലെ മൃദുവാക്കി. എന്നിട്ട് അതിന്റെ തുമ്പത്തുള്ള തൊലി പൊട്ടിച്ച് നാണുവിനു കൊടുത്തു. സന്തോഷത്തോടെ നാണു ആ മാമ്പഴത്തിലെ സത്ത് ഊറിയൂറിക്കുടിച്ചു.
”ഓ നല്ല സ്വാദ്. ഇത്രയും നല്ല മാമ്പഴം തന്നതിനു ഈ മുത്തശ്ശിമാവിനു നമ്മളെന്താ പകരം കൊടുക്കുക?” നാണു അമ്മാവനോടു ചോദിച്ചു.
”നമ്മളില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല നാണു ആ മാവ് നമുക്കീ മാമ്പഴം തന്നത്. അത് അതിന്റെ ധര്‍മ്മവും പ്രകൃതിയുടെ നിശ്ചയവുമാണ്. അത് വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും അതിനുവേണ്ടിയല്ല നമുക്കുവേണ്ടിയാണ്. അങ്ങനെ അതിന്റെ ഫലം നമുക്കു നല്‍കുമ്പോഴാണ് ആ മാവിനു മോക്ഷമുണ്ടാകുന്നത്.”
കൃഷ്ണന്‍വൈദ്യര്‍ വിശദീകരിച്ചതു കേട്ടപ്പോള്‍ നാണുവിനു പിന്നെയും ഒരു സംശയമുണ്ടായി.
”അമ്മാവാ അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ക്കുവേണ്ടിയല്ലേ നമ്മളും വളരേണ്ടത്’?”
കൃഷ്ണന്‍വൈദ്യര്‍ക്ക് ഉത്തരം മുട്ടി. എങ്കിലും അതു പ്രകടമാക്കാതെ വൈദ്യര്‍ അതെ എന്നു തലയാട്ടിക്കൊണ്ട് നാണുവിനെ തോളിലേറ്റി വാത്സല്യപൂര്‍വ്വം തുരുതുരാ ഉമ്മകൊടുത്തു. എന്നിട്ടു മനസ്സില്‍ ഇങ്ങനെ പറഞ്ഞു: ”എന്റെ നാണു ഈ ലോകര്‍ക്കായി ജനിച്ചവനാണ്.”

Author

Scroll to top
Close
Browse Categories