വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ:യു.ജി.സി. തീരുമാനം ഐതിഹാസികം

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വിദൂരവിദ്യാഭ്യാസ, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദവും, ബിരുദാന്തര ബിരുദവും, ഡിപ്ലോമകളും യു.ജി.സി റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാക്കി. ഓപ്പണ്‍, ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമുകള്‍ക്ക് റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായ പരിഗണന ലഭിക്കും. തൊഴില്‍, പ്രെമോഷന്‍, ഉന്നതവിദ്യാഭ്യാസം എന്നിവയ്ക്ക് ഇനി മുതല്‍ ഇത് ബാധകമാകും..

പ്രാഥമിക വിദ്യാഭ്യാസത്തില്‍ കേരളം അടക്കുമുള്ള ചില സംസ്ഥാനങ്ങള്‍ മുൻ നിരയിലാണെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്.സര്‍വകലശാലകളും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷേ ബഹുഭൂരിപക്ഷം വരുന്ന നമ്മുടെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാനുള്ള സാമ്പത്തികശേഷിയില്ല.സര്‍വകലാശകളിലെ റെഗുലര്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ ശേഷിയില്ലത്തുകൊണ്ട് നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ വിദൂരവിദ്യാഭ്യാസം, ഓണ്‍ലൈന്‍, പഠനത്തിലൂടെയാണ് തങ്ങളുടെ ബിരുദവും, ഡിപ്ലോമകളും നേടുന്നത്. നിര്‍ഭാഗ്യവശാല്‍ വിദൂരവിദ്യാഭ്യാസ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് പല യൂണിവേഴ്‌സിറ്റികളും സര്‍ക്കാരുകളും നാളിതുവരെ അംഗീകാരം നല്‍കിയിരുന്നില്ല. ഈ ദു:സ്ഥിതിയ്ക്ക് പരിഹാരം കാണാനുള്ള ഐതിഹാസികമായ തീരുമാനമാണ് യു.ജി.സി. കഴിഞ്ഞ ദിവസം കൈകൊണ്ടിരിക്കുന്നത്.

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വിദൂരവിദ്യാഭ്യാസ, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദവും, ബിരുദാന്തര ബിരുദവും, ഡിപ്ലോമകളും റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാക്കി യു.ജി.സി. തീരുമാനമെടുത്തു. ഓപ്പണ്‍, ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമുകള്‍ക്ക് റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായ പരിഗണന ലഭിക്കും. തൊഴില്‍, പ്രെമോഷന്‍, ഉന്നതവിദ്യാഭ്യാസം എന്നിവയ്ക്ക് ഇനി മുതല്‍ ഇത് ബാധകമാകും.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ രാജ്യത്ത് വിദ്യാഭ്യാസം പുന:സംഘടിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസം നേടാന്‍ വിദേശകാര്യ മന്ത്രാലയം വഴി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. തങ്ങളുടേത് റഗുലര്‍ സര്‍ട്ടിഫിക്കറ്റ് അല്ല എന്ന വേര്‍തിരിവാണ് ഇല്ലാതാകുന്നത്. യു.ജി.സി. അംഗീകാരമുള്ള ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം അല്ലെങ്കില്‍ ഓണ്‍ലെയിന്‍ മോഡുവഴി നല്‍കുന്ന ബിരുദ, ബിരുദാന്തര ബിരുദങ്ങളും, പി.ജി.ഡിപ്ലോമകളും റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി. സെക്രട്ടറി രജനീഷ് ജയിന്‍ അറിയിച്ചു. യു.ജി.സിയുടെ ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമുകള്‍ 2020 ലെ 22-ാം റഗുലേഷന്‍ പ്രകാരമാണ് തുല്യമാക്കിയിട്ടുള്ളത്.

വിദൂരവിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് ചില സര്‍വ്വകലശാലകള്‍ സര്‍ട്ടിഫിക്കറ്റുകളിൽ പ്രത്യേകം രേഖപ്പെടുത്താറുണ്ട്. വിദേശരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റു കള്‍ സ്ഥാനക്കയററത്തിന് പരിഗണിക്കുന്നില്ല എന്ന പരാതിയുണ്ട്. വിദൂരവിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് റഗുലര്‍ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അതെ ബിരുദം തന്നെ നല്കുന്നതുകൊണ്ട് ഈ പരാതിയ്ക്ക് പരിഹാരം കാണാന്‍ കഴിയും.
ഉന്നതവിദ്യാഭ്യാസം കാംഷിക്കുന്ന ഏറ്റവും കൂടുതല്‍ യുവതയുള്ള രാജ്യമാണ് നമ്മുടേത്. ഇവര്‍ക്കെല്ലാം എങ്ങനെ ഉന്നതവിദ്യാഭ്യാസം പ്രാപ്തമാക്കാം എന്നുള്ളതിനെപറ്റി ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.വിദ്യാഭ്യാസം ഏതൊരു രാജ്യത്തെയും ജനങ്ങളുടെ മൗലികമായ അവകാശമാണ്. സൗജന്യമായി വിദ്യാഭ്യാസം നല്‍കലായിരിക്കണം ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ കടമ. നിര്‍ഭാഗ്യവശാല്‍ ഈ അവകാശം ചില സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടലാസില്‍ മാത്രം അവശേഷിച്ചിട്ടുള്ള ഒന്നായി മാറിയിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനയുടെ ഭാഗം 3 -ലെ മൗലികവകാശത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത് നിര്‍ദ്ദേശകതത്വങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നുത്. നിര്‍ദ്ദേശകതത്വങ്ങള്‍ ഗവണ്‍മെന്റിന്റെ നയരൂപീകരണത്തിന്റെ വഴികാട്ടിയാണു എന്ന കാര്യം ഭരണഘടന തന്നെ എടുത്തു പറയുന്നുണ്ട്. പക്ഷേ നമ്മുടെ രാജ്യത്തില്‍ നിര്‍ദ്ദേശകതത്വങ്ങളില്‍ പലതും കേന്ദ്രസര്‍ക്കാര്‍ നിര്‍ദയം വിസ്മരിച്ചതുപോലെ വിദ്യാഭ്യാസവകാശവും അധികാരികള്‍ മറന്ന സ്ഥിതിയാണ്.
സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നണിയിലായിപ്പോയ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക-ദളിത് ന്യൂനപക്ഷവിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം നമ്മുടെ അധികരികളുടെ അജണ്ടയില്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്.

ഉന്നതവിദ്യാഭ്യാസം കാംഷിക്കുന്ന ഏറ്റവും കൂടുതല്‍ യുവതയുള്ള രാജ്യമാണ് നമ്മുടേത്. ഇവര്‍ക്കെല്ലാം എങ്ങനെ ഉന്നതവിദ്യാഭ്യാസം പ്രാപ്തമാക്കാം എന്നുള്ളതിനെപറ്റി ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍ പ്ലസ്ടൂ ക്ലാസ് (പന്ത്രണ്ടാം സ്റ്റാന്‍ഡേര്‍ഡ്) വരെ ഇപ്പോള്‍ സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് മറ്റു പല സംസ്ഥാനങ്ങളും ഈ മാര്‍ഗ്ഗം അവലംബിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിലും പന്ത്രണ്ടാം ക്ലാസുവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സൗജന്യം കൊണ്ട് മാത്രം നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം കുട്ടികളും സ്‌കൂളില്‍ എത്തണമെന്നില്ല.
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ രാജ്യത്ത് വിദ്യാഭ്യാസം പുന:സംഘടിപ്പിച്ചിരുന്നു. 1813 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിദ്യാഭ്യാസ ചാര്‍ട്ടര്‍ പുറപ്പെടുവിപ്പിച്ചു. 1844 ല്‍ ഇംഗ്ലീഷ് ഒൗദ്യോഗികഭാഷയായി പ്രഖ്യാപിക്കുകയും, അതിന്റെ വളര്‍ച്ചക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം തുടക്കത്തില്‍ തന്നെ ഡോ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദ്യാഭ്യാസ കമ്മീഷനും, തുടര്‍ന്ന് ഡോ.ലക്ഷ്മണസ്വാമി മുതലിയാര്‍ അധ്യക്ഷനായ സെക്കന്ററി വിദ്യാഭ്യാസകമ്മീഷനും, ഡോ.സി.എസ്.കോത്താരി ചെയര്‍മാനായിട്ടുള്ള കമ്മീഷന്‍ തുടങ്ങിയ വിദ്യാഭ്യാസ കമ്മീഷനുകളും നമ്മുടെ രാജ്യത്തിലെ ഉന്നതവിദ്യാഭ്യാസം അടക്കമുള്ള വിദ്യാഭ്യാസ മേഖലകളിലെ എല്ലാ രംഗങ്ങളെയും പറ്റി സമഗ്രമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഭരണാധികാരികൾ വിമുഖതകാട്ടി എന്നതാണ് യാഥാര്‍ത്ഥ്യം.

Author

Scroll to top
Close
Browse Categories