അംഗീകാരങ്ങളുടെ മികവോടെ എന്നും മുൻനിരയിൽ
മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഭാരത സര്‍ക്കാരിന്റെയും AICTEയുടെയും സംരംഭമായ IDE ബൂട്ട് ക്യാമ്പ് നടത്താനുള്ള ഉത്തരവാദിത്വവും കോളേജിനെ തേടിയെത്തി. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ മികച്ച 9 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് SNGCE. കേരളത്തില്‍ നിന്ന് ഈ ലിസ്റ്റില്‍ ഇടംപിടിച്ച ഒരേയൊരു സ്ഥാപനവും ഇതാണ്.കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സിന്റെ (KUFOS) ഒരു അംഗീകൃത ഗവേഷണ കേന്ദ്രം കൂടിയാണ് SNGCE
കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായ കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജില്‍ (SNGCE) പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് AICTE അംഗീകാരം ലഭിച്ചു. ശാസ്ത്രസാങ്കേതിക രംഗത്തും തൊഴില്‍ മേഖലയിലും കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഓഷ്യന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സില്‍ അഡ്വാന്‍സ് ഡ് കോഴ്‌സുകള്‍ ആയ സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് എന്നീ കോഴ്‌സുകളാണ് പുതുതായി ആരംഭിക്കുന്നത്.
കൂടാതെ ബിടെക്ക് കമ്പ്യൂട്ടര്‍ സയന്‍സിലും ബി ടെക്ക് നേവല്‍ ആര്‍ക്കിടെക് ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് എന്‍ജിനീയറിംഗ് കോഴ്‌സിലും സീറ്റുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
‘സംഘടന കൊണ്ട് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശം സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി രൂപീകൃതമായ സ്ഥാപനമാണ് പെരുമ്പാവൂര്‍ കേന്ദ്രീകൃതമായ ശ്രീനാരായണഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (SNGCE). കേരളത്തിലെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് SNGCE . എറണാകുളം നഗരത്തില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ മാത്രം അകലെ പെരുമ്പാവൂരിനും കോലഞ്ചേരിക്കും ആലുവക്കും മദ്ധ്യേ കടയിരുപ്പ് എന്ന ശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളവും, ആലുവ റെയില്‍വേസ്റ്റേഷനും 25 കിലോമീറ്ററിന് ഉള്ളില്‍ തന്നെ. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സിന്റെ (KUFOS) ഒരു അംഗീകൃത ഗവേഷണ കേന്ദ്രം കൂടിയാണ് SNGCE
2002ല്‍ നാല് ബ്രാഞ്ചുകളില്‍ ബി.ടെക്ക് കോഴ്‌സുകളുമായി പ്രവര്‍ത്തനമാരംഭിച്ച കോളേജില്‍ ഇപ്പോള്‍ സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് എഞ്ചിനീയറിംഗ് (NASB), VLSI ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, എന്നീ വിഷയങ്ങളില്‍ ബി.ടെക്ക് കോഴ്‌സുകളും കമ്പ്യൂട്ടര്‍ സയന്‍സില്‍ സൈബര്‍ സെക്യൂരിറ്റി, സിവില്‍ വിഭാഗത്തില്‍ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് എന്നീ എം.ടെക്ക് കോഴ്‌സുകളും എംബിഎ (റെഗുലര്‍), എംബിഎ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, എംസിഎ എന്നീ ബിരുദാനന്തര കോഴ്‌സുകളും വളരെ ഉയര്‍ന്ന നിലവാരത്തില്‍ നടന്നു വരുന്നു. NASB യില്‍ ബി.ടെക്ക് കോഴ്‌സ് ലഭ്യമാകുന്ന അപൂര്‍വം സ്വകാര്യ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് SNGCE. ശാസ്ത്ര സാങ്കേതിക രംഗത്തും തൊഴില്‍ മേഖലയിലും കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ള നേരത്തെ സൂചിപ്പിച്ച പുതിയ പ്രോഗ്രാമുകള്‍ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായി മാറുകയാണ് SNGCE .
കോളേജിന്റെ അദ്ധ്യാപന പാഠ്യേതര മേഖലകളിലുള്ള മികവിന്റെ ഉദാഹരണങ്ങളാണ് വിവിധ കാലങ്ങളില്‍ ലഭ്യമായ ISO സര്‍ട്ടിഫിക്കേഷന്‍. NAAC അക്രഡിറ്റേഷന്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള NBA അക്രഡിറ്റേഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍. ഏതാണ്ട് ഒരു ദശാബ്ദത്തിന് മുമ്പ് തന്നെ 5 വിഷയങ്ങളില്‍ ഒരേ സമയം NBA നേടിയ അപൂര്‍വ്വം എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്ന് എന്ന ഖ്യാതിയും SNGCE ക്ക് മാത്രം സ്വന്തമാണ്. ക്ലാസ്സ് റൂം അദ്ധ്യായനം, ലബോറട്ടറി, ലൈബ്രറി പരിശീലനങ്ങള്‍ക്കു പുറമേ വിദ്യാര്‍ത്ഥികളെ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ട്യൂട്ടറുടെ (ഫാക്കല്‍റ്റി അഡൈ്വസര്‍) മേല്‍നോട്ടത്തില്‍ പ്രത്യേക കോച്ചിംഗ് നല്‍കി എല്ലാവരെയും ഒരേ പോലെ പ്രാപ്തരാക്കുന്ന രീതിയാണ് കോളേജില്‍ അനുവര്‍ത്തിച്ചുവരുന്നത്. രക്ഷാകര്‍ത്താക്കളുമായി നിരന്തരം ബന്ധപ്പെട്ട് കുട്ടികളുടെ പ്രവര്‍ത്തനത്തിലെ കുറവുകള്‍ വിലയിരുത്തുകയും സമയബന്ധിത പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
വിവിധ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും നടത്തുന്ന ദേശീയ അന്തര്‍ദ്ദേശീയ സെമിനാറുകളും ശില്പശാലകളും, കോണ്‍ഫറന്‍സുകളും ശാസ്ത്രസാങ്കേതിക മാനേജ്‌മെന്റ് മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും അവരെ ഉപരിപഠനത്തിനും ഗവേഷണത്തിനും തത്പരരാകാനും സഹായിക്കുന്നു. പാഠ്യേതര മേഖലയില്‍ കലാസാംസ്‌കാരിക രംഗത്തും കായിക രംഗത്തും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ നടപടികളും കൃത്യായി നടത്തി വരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായുള്ള പ്രബന്ധങ്ങള്‍, നിര്‍മ്മിതികള്‍, പ്രോട്ടോടൈപ്പ് മോഡലുകള്‍ വിവിധ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയുടെ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടെക്‌ഫെസ്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേ പോലെ പ്രയോജനപ്രദവും ജനശ്രദ്ധ നേടിയിട്ടുള്ളതുമാകുന്നു.
ഈ മേഖലയിലെ കോളേജിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഭാരത സര്‍ക്കാരിന്റെയും AICTEയുടെയും സംരംഭമായ IDE ബൂട്ട് ക്യാമ്പ് നടത്താനുള്ള ഉത്തരവാദിത്വവും കോളേജിനെ തേടിയെത്തി. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ മികച്ച 9 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് SNGCE. കേരളത്തില്‍ നിന്ന് ഈ ലിസ്റ്റില്‍ ഇടംപിടിച്ച ഒരേയൊരു സ്ഥാപനവും ഇതാണ്.
ഇവിടെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ വലിയ വിഭാഗത്തിന് സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിനും ചര്‍ച്ചകള്‍ക്കും മറ്റ് മാനദണ്ഡങ്ങള്‍ക്കും സജ്ജമാക്കുന്ന ട്രെയിനിംഗുകളും മറ്റും തുടര്‍ച്ചയായി നടത്തി വരുന്നു. ഭാഷാ പ്രാവീണ്യത്തിനും, ഫലപ്രദമായ ആശയ വിനിമയത്തിനുള്ള പരിശീലനവും നല്‍കി വരുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റലുകള്‍ കോളേജ് ക്യാമ്പസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസിനുള്ള സൗകര്യങ്ങളും ആധുനിക ഫിറ്റ്‌നസ് സെന്ററും യോഗ സെന്ററും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലേക്കുള്ള യാത്രാ സൗകര്യത്തിനായി കോളേജ് ബസ്സുകളും, പ്രാഥമിക ചികിത്സാ സൗകര്യത്തിനായി ഒരു ഡോക്ടറുടെ സേവനവും, ഒരു സ്റ്റുഡന്റ്‌സ് കൗണ്‍സിലറുടെ സേവനവും 24 മണിക്കൂര്‍ ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാണ്.
പഠനത്തില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍പ്പെട്ട അര്‍ഹരായ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും ഒന്നാം വര്‍ഷം മുതല്‍ നല്‍കി വരുന്നു.
എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്‍ പ്രൊമോട്ട് ചെയ്ത ശ്രീനാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് കോളേജിന്റെ പ്രവര്‍ത്തനത്തെ നയിക്കുന്നത്. കുന്നത്തുനാട് യൂണിയന്റെ പ്രസിഡന്റ് ആണ് ട്രസ്റ്റിന്റെ പ്രസിഡന്റ്, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പ്രധാനപദവികളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു വിരമിച്ച ശ്രീ. ആര്‍. അനിലന്‍ ആണ് ട്രസ്റ്റ് സെക്രട്ടറി. കേരള സര്‍ക്കാര്‍ ശാസ്ത്രസാങ്കേതിക വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയ അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളില്‍ വിവിധ പദവികളില്‍ ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള ഡോ. ഇ.പി. യശോധരന്‍ ആണ് കോളേജിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. പ്രമുഖ വ്യവസായിയും സംരംഭകനുമായ ശ്രീ. വി. മോഹനന്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു. അദ്ധ്യാപനരംഗത്തും ഗവേഷണ രംഗത്തും ദീര്‍ഘകാല പരിചയമുള്ള ഡോ.എസ്. ജോസ് ആണ് പ്രിന്‍സിപ്പല്‍. പുതിയ കോഴ്‌സുകളും ഗവേഷണ വികസന പദ്ധതികളുമായി ആധുനികവത്കരണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ അതിവേഗം മുന്നേറുകയാണ് ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എഞ്ചിനീയറിംഗ്. വിവിധ കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു.
Website:www.sngce.ac.in