എന്നിട്ടും ജോക്കോവിച്ചിന് വാക്സിന് വേണ്ട
കോവിഡ് ഏതാണ്ട് ഒടുങ്ങിയെങ്കിലും ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ കഷ്ടകാലം മാറുന്നില്ല. കോവിഡ് വാക്സിനേഷന് സ്വീകരിക്കാത്തതിന്റെ പേരില്‍ അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജോക്കോവിച്ചിന് പങ്കെടുക്കാനായില്ല. അമേരിക്കയില്‍ പ്രവേശനാനുമതി ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ വൈല്‍സ് ടൂര്‍ണമെന്റില്‍ നിന്നും ജോക്കോവിച്ച് പിന്മാറിയിരുന്നു. ഇതേ കാരണത്താല്‍ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണും യു.എസ്. ഓപ്പണും ജോക്കോവിച്ചിന് ഉപേക്ഷിക്കേണ്ടി വന്നു. എന്തൊക്കെ സംഭവിച്ചാലും 35 കാരനായ ഈ സെര്‍ബിയന്‍ താരം ഒരു കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു. ‘കോവിഡ് വാക്സിന് എടുക്കില്ല’