എളിമയോടെ നന്ദന്‍ നിലേകനി


തന്നെ താനാക്കിയ വിദ്യാലയങ്ങള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ വലിയ സംഭാവന നല്‍കുന്നത് പുതുമയല്ല. എന്നാല്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദൻ നിലേകനി മുംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് (ഐ.ഐ.ടി) നല്‍കിയ സംഭാവന 315 കോടി. നേരത്തെ 85 കോടി രൂപ നിലേകനി മുംബയ് ഐ .ഐ.ടിക്ക് സംഭാവന നല്‍കിയിരുന്നു. ആകെ സംഭാവന 400 കോടി. 1973ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദത്തിന് നിലേകനി ഐ.ഐ.ടിയില്‍ പ്രവേശനം നേടിയത്.മുംബൈ ഐ.ഐ.ടിയുമായി 50 വര്‍ഷത്തെ ബന്ധമുണ്ട്. ആ ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സംഭാവന-നിലേകനി പറഞ്ഞു.