വെറും ഒരു നിമിഷം മാത്രം
”ബോറീസ് നിന്നെ വേദനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. പക്ഷേ ഒരു മിസൈല്‍ അവിടെ എത്താന്‍ ഒരു നിമിഷം മതി” ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ബോറീസ് ജോണ്‍സണാണ് ഫോണില്‍ ഈ ഭീഷണി ലഭിച്ചവിവരം പറയുന്നത്. ലണ്ടനില്‍ തനിക്ക് ഒരു മിസൈല്‍ പതിപ്പിക്കാന്‍ ഒരു മിനിററ് മാത്രം മതിയെന്ന് പറയുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ് മിര്‍ പുടിന്. യുക്രെയിനെതിരായ യുദ്ധത്തില്‍ നിന്നു പിന്മാറാന് പുടിനെ പ്രേരിപ്പിക്കുന്നതിനിടയിലാണ് വധഭീഷണി . ബ്രിട്ടന് യുക്രെയിനെ സഹായിക്കുന്നതില്‍ കോപാകുലനായാണ് പുടിന് ഈ വധഭീഷണി മുഴക്കിയതെന്ന് ‘പുടിന് വി ദെ വെസ്റ്റ്’ എന്ന ബിബിസി ഡോക്യുമെന്ററിയില്‍ ബോറീസ് ജോണ്സണ് പറയുന്നു